Movlog

Faith

ശരണ്യയുടെ വിശേഷങ്ങൾ അറിയിച്ച് ‘അമ്മ പങ്കു വെച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

ഏതു പ്രതിസന്ധിയെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന, തന്റെ ജീവിതം കൊണ്ട് ഒരുപാട് പേർക്ക് പ്രചോദനമേകുന്ന താരമാണ് ശരണ്യ ശശി. ഒരേസമയത്ത് വില്ലത്തി ആയും നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ താരമാണ് ശരണ്യ. സീരിയലുകളിൽ മാത്രമല്ല സിനിമകളിലും സജീവമായിരുന്ന താരത്തിന് കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അസുഖത്തെതുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ശരണ്യ അതിലൊന്നും തളരാതെ തന്റെ ജീവിതത്തിലേക്ക് പൂർവാധികം ശക്തിയോട് മടങ്ങി വരികയായിരുന്നു. ചികിത്സയ്ക്കുശേഷം അഭിനയജീവിതത്തിൽ വീണ്ടും സജീവമായെങ്കിലും രോഗം വീണ്ടും ശരണ്യയെ തേടിയെത്തുകയായിരുന്നു.

പിന്നീട് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന ശരണ്യ ഇതിനോടകം പതിനൊന്ന് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ശരണ്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ തവണ ശസ്ത്രക്രിയയ്ക്ക് പോകുന്നതിനു മുമ്പ് ശരണ്യയുടെ അമ്മയായിരുന്നു ചാനലിൽ എത്തിയത്. ശരണ്യയ്ക്ക് ട്യൂമർ വീണ്ടും വളരുന്നതിനാൽ ശസ്ത്രക്രിയ വേണ്ടി വരുമെന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നും ആ അമ്മ കണ്ണീരോടെ പറഞ്ഞു.ജീവിതം തിരിച്ചുപിടിക്കാനുള്ള ശരണ്യയുടെ പരിശ്രമത്തിൽ ഒരു ചേച്ചിയുടെ പിന്തുണയേകി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് ഇടയ്ക്കിടെ സർപ്രൈസ് ഒരുക്കിയും അസുഖത്തിലുടനീളം മനോധൈര്യം നൽകിയും സീമ ഒപ്പം തന്നെ നിന്നു.

ശരണ്യയുടെ ശസ്ത്രക്രിയ വിജയകരം ആണെന്നും ശരണ്യയുടെ സുഖ വിവരങ്ങളും എല്ലാം സീമ ജി നായരാണ് കഴിഞ്ഞ തവണ ആരാധകരുമായി പങ്കുവെച്ചിരുന്നത്. സർജറിക്കുശേഷം ഡിസ്ചാർജ് ആയി ശരണ്യ വീട്ടിലെത്തിയപ്പോൾ ശരണ്യയുടെ വിശേഷങ്ങൾ അറിയിച്ച് ശരണ്യയുടെ അമ്മ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരേ സ്ഥലത്ത് നിരവധി തവണ ഓപ്പറേഷൻ ചെയ്യുന്നതിനാൽ ഉണങ്ങാനുള്ള സമയം കൂടുതലാണെന്നും നല്ല വേദനയും ബുദ്ധിമുട്ടുണ്ടെന്നും ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണെന്നും അമ്മ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും നന്ദി അറിയിക്കുന്നുണ്ട് ശരണ്യയുടെ അമ്മ വീഡിയോയിലൂടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top