അഡ്വക്കറ്റ് ഗായത്രി കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകർക്ക് എല്ലാം തന്നെ ഗായത്രിയുടെ വീഡിയോ വളരെ ഇഷ്ടമാണ്. ഗായത്രി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. രജിസ്റ്റർ മാരേജിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഗായത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗായത്രി വീഡിയോയിൽ തൻ്റെ അമ്മയോട് ഒരു സംശയം ചോദിക്കുകയാണ്.
അമ്മയോട് ഗായത്രി ചോദിക്കുന്നത് രജിസ്റ്റർ മാരേജ് ചെയ്യുവാൻ വീട്ടുകാരുടെ ആവശ്യമുണ്ടോ എന്നാണ്. അമ്മ ഒന്ന് പരുങ്ങിയിട്ട് പറയുന്നുണ്ട് രജിസ്റ്റർ മാരേജ് നടത്താനോ എന്ന്. പിന്നീട് അമ്മ പറഞ്ഞത് രജിസ്റ്റർ മേരേജ് ചെയ്യുവാൻ വീട്ടുകാരുടെ ആവശ്യമില്ല എന്ന്. കെട്ടാൻ പോകുന്ന ചെറുക്കനും പെണ്ണിനും താല്പര്യമുണ്ടെങ്കിൽ അവർക്ക് പോയി രജിസ്റ്റർ ചെയ്യാം പക്ഷേ മൂന്ന് സാക്ഷികൾ അത്യാവശ്യമാണെന്നും പറഞ്ഞു. അപ്പോൾ ഗായത്രി അമ്മയോട് ചോദിക്കുന്നുണ്ട് വീട്ടുകാരുടെ സമ്മതമില്ലാതെ ആകുമ്പോഴല്ലേ നമ്മൾ പോയി റജിസ്റ്റർ ചെയ്യുന്നത് എന്ന്.
ഇനി അമ്മയുടെ മക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അമ്മ എന്ത് ചെയ്യും എന്നും ഗായത്രി ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്. അമ്മ പറയുന്നുണ്ട് എൻ്റെ മക്കളുടെ കാര്യത്തിൽ ആണെങ്കിൽ എന്ന് പറഞ്ഞുകൊണ്ട് അല്പസമയത്തിനു ശേഷമാണ് പിന്നീട് പറയുന്നത് ഞാൻ കൂടെ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു കൊടുക്കും എന്ന്. ഇത് കേട്ട് ഗായത്രി ചിരിച്ചുകൊണ്ട് അമ്മയോട് ചോദിക്കുന്നുണ്ട് ഉറപ്പാണല്ലോ പിന്നീട് മാറ്റി പറയില്ലല്ലോ എന്ന്. വീണ്ടും ഗായത്രി ആവർത്തിച്ച് ചോദിച്ചു മാറ്റി പറയുമോ എന്ന്.
അമ്മയുടെ മറുപടിയൊന്നും വരാതായപ്പോൾ ഗായത്രി പറയുന്നുണ്ട് അമ്മ മിണ്ടുന്നില്ല എന്ന് ചിരിച്ചുകൊണ്ടാണ് ഗായത്രി പറയുന്നത് അമ്മ താൻ ചോദിച്ചപ്പോൾ അതിന് ഉത്തരം പറയുന്നില്ല എന്ന്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 19, 21 പ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീക്കും അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം ചെയ്യുവാനുമുള്ള അവകാശമുണ്ട്. അതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല. ഒരു വ്യക്തിക്ക് വിവാഹം ചെയ്യുവാനുള്ള അവകാശം മൗലിക അവകാശമാണ്.
1954ലെ സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ പോകുന്ന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും തികഞ്ഞിരിക്കണം. രജിസ്റ്റർ മേരേജ് ചെയ്യുന്നതിന് മുമ്പ് വിവാഹം ചെയ്യുവാൻ പോകുന്ന സ്ത്രീയോ പുരുഷനോ ആരെങ്കിലും ഒരാൾ താമസിക്കുന്ന ജില്ലയിലെ വിവാഹ രജിസ്ട്രാറെ വിവാഹം കഴിക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് അറിയിക്കണം. വിവാഹ രജിസ്ട്രാർ വിവാഹത്തിൻ്റെ അറിയിപ്പ് അവിടുത്തെ നോട്ടീസ് ബോർഡിൽ ഇടുകയും ഇവർ വിവാഹം ചെയ്യുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഈ നോട്ടീസ് ഇട്ടിട്ട് 30 ദിവസത്തിനുള്ളിൽ അറിയിക്കണം.
ഈ 30 ദിവസത്തിനുള്ളിൽ ആർക്കും എതിർപ്പില്ലെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ദമ്പതികൾ അവർക്കൊപ്പം 3 സാക്ഷികളെ കൂടി ഹാജരാക്കണം. വിവാഹത്തിൻ്റെ രജിസ്ട്രേഷനു ശേഷം അവർക്ക് വിവാഹത്തിൻ്റെ നിയമപരമായ തെളിവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.
story highlight – is there any need for parental consent to register marriage
