Movlog

Kerala

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനം ! പലരുടെയും കള്ളത്തരം പുറത്ത് വരുമെന്ന് കുടുംബം

മലയാളികളെ ഏറെ നടുക്കിയ വാർത്തയായിരുന്നു റിഫ മെഹ്‌നുവിന്റെ അപ്രതീക്ഷിത വിയോഗം. വ്ലോഗറായി ഒരുപാട് ആരാധകരെ നേടിയെടുത്ത റിഫയെ മാർച്ച് ഒന്നാം തീയതി ദുബായിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യൂട്യൂബറും വ്ലോഗറുമായ കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ (22)യുടെ മരണത്തിൽ കാസർഗോഡ് സ്വദേശിയും യൂട്യൂബറും ആയ ഭർത്താവ് മെഹ്നാസിനെതിരെ റിഫയുടെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു എന്നും ആ ത്മ ഹ ത്യാ. പ്രേ രണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മെഹ്നാസിനെതിരെ കേസ് എടുത്തത്. ഭർത്താവ് മെഹ്നാസിന് ഒപ്പം ദുബൈയിൽ താമസിച്ചിരുന്ന റിഫ തൂങ്ങി മരിച്ചത് ആദ്യം കണ്ടതും മെഹ്നാസ് തന്നെ. ജനുവരി അവസാനത്തോടെയാണ് റിഫ നോട്ടിൽ നിന്നും വിദേശത്ത് എത്തുന്നത്. ദുബായിലെ കരാമയിൽ പർദ്ദ ഷോപ്പിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

ആ ത്മ ഹ ത്യ ചെയ്ത ദിവസം രാത്രി 9 മണിയോടെ നാട്ടിൽ ഉള്ള രണ്ടു വയസുള്ള മകനുമായി വീഡിയോ കോൾ ചെയ്തിരുന്നു യുവതി. അടുത്ത ദിവസം റിഫയുടെ മരണ വാർത്തയാണ് എല്ലാവരും അറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് റിഫയുടെ അച്ഛൻ റാഷിദ് ആയിരുന്നു. ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തി എന്ന് പറഞ്ഞ് ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായും റിഫയുടെ കുടുംബം ആരോപിച്ചു.

ഇതേ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. ഇതിനായി അന്വേഷണ സംഘം ആർഡിഓയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ആർഡിഓയുടെ അനുമതി ലഭിച്ചാൽ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം. മൂന്നു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി ആയിരുന്നു റിഫ മെഹ്നാസിനെ പരിചയപ്പെട്ടത്. ഈ പരിചയം ആണ് വിവാഹത്തിലെത്തിയത്.

ഭർത്താവിനൊപ്പം യൂട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതിൽ സജീവമായിരുന്നു റിഫ. റിഫയുടെ വിയോഗത്തിനു ശേഷം ഭർത്താവ് മെഹ്നാസിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള റിഫയുടെ ഒരു ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സഹോദരന് റിഫ അയച്ച ശബ്ദ സന്ദേശമായിരുന്നു പുറത്തു വന്നത്. റിഫയും ഭർത്താവും താമസിക്കുന്ന ഫ്ലാറ്റിൽ കൂടെ താമസിച്ചിരുന്ന ഭർത്താവിന്റെ സുഹൃത്തുക്കളിലൊരാൾക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു ശബ്ദ സന്ദേശത്തിൽ പറഞ്ഞത്.

റിഫയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാര്യം ഇന്നും അവ്യക്തമാണ്. അങ്ങനെ ജീവൻ വെടിയേണ്ട കാര്യങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ആണ് ബന്ധുക്കൾ പങ്കു വെക്കുന്നത്. അങ്ങനെ ജീവിതം അവസാനിക്കാൻ തോന്നത്തക്ക വിധത്തിൽ എന്താണ് അന്ന് രാത്രി സംഭവിച്ചതെന്ന് അവർക്ക് അറിയുകയും വേണം. റിഫയും മെഹ്നാസും തമ്മിൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ജീവനൊടുക്കിയ രാത്രിയിൽ ജോലി സ്ഥലത്തു നിന്ന് വൈകി വന്നതുമായി ബന്ധപ്പെട്ട് അവർ തമ്മിൽ സംസാരം ഉണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടു മുമ്പ് നാട്ടിലേക്ക് വീഡിയോകോൾ വിളിച്ചപ്പോഴും ചിരിച്ച മുഖത്തോടെ ആയിരുന്നു റിഫ സംസാരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. പിന്നീടുള്ള മണിക്കൂറുകൾക്കുള്ളിൽ എന്ത് സംഭവിച്ചു എന്നതിന്റെ സത്യാവസ്ഥ പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്ന പ്രതീക്ഷയും റിഫയുടെ കുടുംബം പങ്കുവച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top