Movlog

Politics

പെൻഷൻ തുക 1750 രൂപവരെയാകുമോ ? എന്താണ് സത്യാവസ്ഥ ? ആരും അറിയാതെ പോകരുത്

പെൻഷൻ തുക 1750 രൂപയായി വർധിച്ചു എന്ന തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്ത വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .സംസ്ഥാനത്ത് ഏകദേശം 60 ലക്ഷത്തോളം ആളുകൾ ആണ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർ .1400 രൂപയാണ് കഴിഞ്ഞ ഡിസംബർ മാസം വരെ നൽകിയിരുന്ന പെൻഷൻ തുക .ജനുവരി മാസം മുതൽ നൂറു രൂപ വർധനവിൽ 1500 രൂപ ആയിരിക്കും എല്ലാ പെൻഷൻ ഉപഭോക്താക്കൾക്കും ലഭിക്കുക .എന്നാൽ പെൻഷൻ തുക ഇനിയും വർധിപ്പിക്കുമെന്നും പുതിയ പെൻഷൻ തുക 1750 രൂപയാണെന്നും ഉള്ള വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത് . ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല .

ഇത്തരത്തിൽ ഒരു വർധനവിലേക്ക് സർക്കാരിനെ നയിക്കുവാൻ ചില കാരണങ്ങളുണ്ട് .ഇന്ദിര ഗാന്ധി ദേശീയ വാർധക്യ കാല പെൻഷൻ ,കർഷക തൊഴിലാളി പെൻഷൻ ,വിധവ പെൻഷൻ ,വികലാംഗ പെൻഷൻ ,50 വയസിനു പ്രായമുള്ളവർക്കുള്ള അവിവാഹിത പെൻഷൻ തുടങ്ങി വിവിധ ക്ഷേമ പെൻഷനുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത് .ഇതിനു പുറമെ പ്രവാസി പെൻഷൻ സ്കീമുകളും നിലവിലുണ്ട് . ഇത്രയും ആളുകൾക്ക് വർധിപ്പിച്ച പെൻഷൻ തുക ആയ 1500 രൂപ ജനുവരി മാസം മുതൽ ലഭിച്ചു തുടങ്ങുന്നതാണ് .ഇത് ധനമന്ത്രി തോമസ് ഐസക് ഔദ്യോഗികമായി തന്റെ ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുള്ളതുമാണ് .

പ്രകടനപത്രികയിലെ വാക്ക് പാലിക്കുമെന്നും അത് പോലെ പാവങ്ങൾക്കുള്ള പെൻഷൻ ആണ് ആദ്യം വിതരണം ചെയ്യുക എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു .എന്നാൽ ഈ തുക വീണ്ടും വർധിപ്പിക്കും എന്ന വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത് .വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടി ആയിട്ട് സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റ് പ്രഖ്യാപനം വരാനിരിക്കുകയാണ് .ഈ ഒരു ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ പെൻഷൻ തുക വർധിപ്പിക്കുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നത് .പ്രവാസി ക്ഷേമ നിധി പെൻഷനുകളും വർധിക്കുമെന്ന വാർത്തകളും ഇതിനോടപ്പം പ്രചരിക്കുന്നുണ്ട് .ഈ വാർത്തയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷം മാത്രമേ ലഭിക്കുകയുള്ളൂ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top