Movlog

Movie Express

ആദ്യ സീസണിലെ പേർളിഷ് പോലെ ഈ സീസണിൽ മണിക്കുട്ടനും ഏഞ്ചലും പ്രണയത്തിലാകുമോ? ആകാംഷയോടെ കാത്തിരുന്ന് ബിഗ് ബോസ് പ്രേക്ഷകർ.

ഒന്നിനൊന്നു മികച്ച മത്സരാർത്ഥികളും ആയി വിജയ യാത്ര തുടരുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ ത്രീ. 14 മത്സരാർത്ഥികളാണ് ഷോ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രികളിലൂടെ 4 മത്സരാർത്ഥികൾ കൂടി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 18 മത്സരാർത്ഥികളുടെ വാശിയേറിയ മത്സരം ആണിപ്പോൾ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ഇതിനോടൊപ്പം അപ്രതീക്ഷിതവും ആകാംക്ഷാഭരിതമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നുണ്ട്.

മലയാളികൾക്ക് ഏറെ സുപരിചിതയായ ഫിറോസും ഭാര്യ സജ്‌നയും നടി മിഷേലും ആയിരുന്നു ആദ്യം വൈൽഡ് കാർഡ് എൻട്രിയിലൂടെ കഴിഞ്ഞാഴ്ച ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഫിറോസിനേയും ഭാര്യ സജ്നയെയും ചേർന്ന് ഒരു മത്സരാർത്ഥി ആയി ആകും പരിഗണിക്കുക എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിലേക്ക് രണ്ടു പുതിയ മത്സരാർത്ഥികൾ കൂടി എത്തിയത്. രമ്യ പണിക്കരും ഏഞ്ചൽ തോമസുമാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് ഏഞ്ചൽ. ബിഗ്ബോസിൽ എത്തുന്നതിനു മുമ്പ് തന്നെ ഷോയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരത്തെ കുറിച്ച് ഏഞ്ചൽ വെളിപ്പെടുത്തിയിരുന്നു.

സിനിമാ നടൻ മണിക്കുട്ടൻ ആണ് ഏഞ്ചലിനു ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി. തന്റെ ഇൻട്രോയിലും മണിക്കുട്ടനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഹൗസിൽ ചെന്ന് വളക്കാൻ ശ്രമിക്കുമെന്നും എയ്ഞ്ചൽ പറഞ്ഞു. ഇതിനെക്കുറിച്ച് അവതാരകൻ മോഹൻലാലും ഏഞ്ചലിനോട് ചോദിച്ചിരുന്നു. ബിഗ് ബോസ് ഹൗസിനകത്തെത്തിയാൽ മണിക്കുട്ടനെ ട്യൂൺ ചെയ്യുമോ എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. ഇതിനു മറുപടിയായി താൻ ശ്രമിക്കും എന്നായിരുന്നു ഏഞ്ചൽ പറഞ്ഞത്. ആദ്യ സീസണിൽ പേർളി മാണിയും ശ്രീനിഷും പ്രണയിച്ചത് പോലെ ഈ സീസണിലും ഒരു പ്രണയം പൂവിടുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആലപ്പുഴ സ്വദേശിയായ ഏഞ്ചലിനു അമ്മയും സഹോദരനും ആണുള്ളത്. ഒമർ ലുലു സംവിധാനം ചെയ്ത “ചങ്ക്സ്” എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രമ്യ പണിക്കർ ആണ് വൈൾഡ് കാർഡ് എൻട്രിയിലൂടെ എത്തിയ രണ്ടാമത്തെ താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top