Movlog

Health

ആരോഗ്യത്തിനു ഏറ്റവും നല്ല എണ്ണ ഏതാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ എന്നിവയായിരുന്നു. 80 കളിൽ ആണ് ഇന്ത്യയിലേക്ക് കൂടുതലും റിഫൈൻഡ് എണ്ണകൾ വരാൻ തുടങ്ങിയത്. വെളിച്ചെണ്ണയും മറ്റും കാരണം കൊളസ്‌ട്രോൾ ഉണ്ടാവുന്നു, ഹാർട്ടിന് ബ്ലോക്കുണ്ടാകുന്നു തുടങ്ങിയ വാർത്തകൾ പ്രചരിച്ചതോടെ ഭൂരിഭാഗം ആളുകളും സൺഫ്ളവർ ഓയിൽ, പാമോയിൽ എന്നിവയിലേക്ക് മാറിത്തുടങ്ങി. കൂടുതൽ വില കൊടുക്കുന്ന എണ്ണയ്ക്ക് കൂടുതൽ ഗുണമേന്മ ഉണ്ടാവും എന്ന കാഴ്ചപ്പാടായി ആളുകൾക്ക്. ഒലിവ് ഓയിൽ ഒരുപാട് ഗുണങ്ങൾ ഉള്ള എണ്ണ ആണെങ്കിലും നമ്മുടെ ഇന്ത്യൻ സ്റ്റൈൽ പാചകത്തിന് ഒലിവ് ഓയിൽ ഉചിതമല്ല. കാരണം അധികം ചൂടാക്കാതെ ഉപയോഗിക്കേണ്ട ഒന്നാണ് ഒലിവ് ഓയിൽ.

എണ്ണയിലെ സകല ഗുണങ്ങളും ഊറ്റിയെടുത്ത് ഒരുപാട് കെമിക്കൽസ് ചേർത്ത് അതിന്റെ മണവും ഗുണവും എല്ലാം നഷ്ടപ്പെടുത്തി വിപണിയിൽ എത്തുന്ന ഒന്നാണ് റിഫൈൻഡ് ഓയിൽ. കൊളസ്ട്രോളിനെ പേടിച്ചും, ഹാർട്ട് അറ്റാക്കിനെ പേടിച്ചും ആളുകൾ മറ്റു എണ്ണയെ മാറ്റി നിർത്തി റിഫൈൻഡ് ഓയിൽ തിരഞ്ഞെടുക്കുമ്പോൾ ആളുകൾ അതെങ്ങനെ ഉണ്ടാക്കുന്നു എന്ന് ചിന്തിക്കുന്നില്ല. ഒരു നേരം പാകം ചെയ്യാനുള്ള ഭക്ഷണങ്ങൾക്കായി മാത്രം ഇത് ഉപയോഗിക്കുക.

ഹോട്ടലുകളിലും തട്ടുകടകളിലും എല്ലാം ഏറ്റവും മോശം നിലവാരമുള്ള സൺഫ്ളവർ ഓയിലും പാമോയിലും ആണ് ഉപയോഗിക്കാറുള്ളത്. വിപണിയിൽ എത്തുന്ന ഇത്തരം ഓയിലുകളിൽ ഒരുപാട് കെമിക്കൽസ് ചേർക്കുന്നതിനാൽ കൊളസ്‌ട്രോളിന്റെ അളവ് കുറയുമെങ്കിലും കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഒരുപാട് നേരം ചൂടാക്കുന്ന എണ്ണയിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആണ് ഉത്തമം.

എണ്ണ ചൂടായി പുക വരുന്ന അവസ്ഥയിൽ പാകം ചെയ്യുന്നതെന്തും വിഷമയം ആയിരിക്കും. ഒരു പുകവലിക്കാരന്റെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു സമാനമായ മാറ്റങ്ങൾ ആണ് അത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിനുണ്ടാവുന്നത്. അതിനാൽ ഏതു എണ്ണ ഉപയോഗിക്കുമ്പോഴും അതിന്റെതായ രീതിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം .ഒരു സ്പൂൺ വെളിച്ചെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ് . സ്‌ട്രോക് വരുന്ന അവസ്ഥയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ കഴിക്കുന്നതിലൂടെ സ്‌ട്രോക് ഉണ്ടാക്കുന്ന ബ്ലോക്കുകൾ ആ സമയം തന്നെ നീക്കം ചെയ്യാൻ സാധിക്കും. ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ ആവർത്തിച്ചു ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top