Movlog

Movie Express

ആതിരയുടെ വയർ കാണാൻ അമൃത വീട്ടിലെത്തിയപ്പോൾ ! രസകരമായ വീഡിയോ വൈറൽ ആകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്”. ബ്ലെസ്സി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ “തന്മാത്ര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച മീര വാസുദേവ് ആണ് ഈ പരമ്പരയിലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിൽ തിളങ്ങിയിട്ടുള്ള കെകെ മേനോനാണ് പരമ്പരയിലെ സിദ്ധാർഥ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര മികച്ച റേറ്റിങ്ങോടെ ആണ് എന്നും മുന്നേറുന്നത്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഓഫീസിലെ സഹപ്രവർത്തകയോട് സിദ്ധാർത്ഥിന് പ്രണയം തോന്നുകയും അത് ഇരുപത്തിയഞ്ചു വർഷത്തെ ദാ മ്പ ത്യ ജീ വി തം അവസാനിപ്പിക്കാൻ ഉള്ള കാരണം ആകുന്നതും പരമ്പരയിൽ കാണിക്കുന്നു. വി വാ ഹ മോ ച ന ത്തി ന് ശേഷം കാ മു കി യെ വിവാഹം കഴിച്ച് സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്.

സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മക്കൾ ആയ അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവർ ആയി എത്തുന്നത് ആനന്ദ്, നൂബിൻ, അമൃത എന്നിവരാണ്. അടുത്തിടെയായിരുന്നു അമൃത പരമ്പരയിൽ നിന്നും പിന്മാറിയത്. മറ്റു തിരക്കുകൾ കാരണം ആയിരുന്നു അമൃത “കുടുംബവിളക്ക്”ൽ നിന്നും പിന്മാറിയത്. അമൃതയുടെ പിന്മാറ്റം ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. കുടുംബത്തിലെ അംഗങ്ങളെന്ന പോലുള്ള സ്നേഹമാണ് മലയാളികൾക്ക് ഈ പരമ്പരയിലെ ഓരോ താരങ്ങളോടും.

പരമ്പരയിലെ സുമിത്രയുടെ മരുമകളായ ഡോക്ടർ അനന്യയെ അവതരിപ്പിക്കുന്നത് ആതിര മാധവ് ആണ്. മകൾ ശീതൾ ആയി എത്തിയത് അമൃത നായരായിരുന്നു. അടുത്തിടെ ആയിരുന്നു മറ്റു തിരക്കുകൾ കാരണം അമൃത ഈ പരമ്പരയിൽ നിന്നും പിന്മാറിയത്. അമ്മയെ തള്ളി പറയുകയും അച്ഛനോട് കൂടുതൽ ഇഷ്ടമുള്ള ഒരു വാശിക്കാരി ആയി മികച്ച പ്രകടനമാണ് അമൃത കാഴ്ച വെച്ചത്. പിന്നീട് തെറ്റുകൾ തിരിച്ചറിഞ്ഞ് അമ്മയെ സ്നേഹിക്കാൻ തുടങ്ങിയതോടെ ശീതൾ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മാറുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ ഇവരുടെ വിശേഷങ്ങളും ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. വളരെ അടുത്ത സൗഹൃദമാണ് ആതിരയും അമൃതയും തമ്മിലുള്ളതെന്ന് ഇവരുടെ വീഡിയോയിലൂടെ തന്നെ വ്യക്തമാണ്. അടുത്തിടെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഗ ർ ഭി ണി ആണെന്ന സന്തോഷ വാർത്ത ആതിര പങ്കുവെച്ചത്. നിരവധിപേരാണ് അതിരയ്ക്ക് ആശംസകളുമായി മുന്നോട്ടുവന്നത്.

ഗ ർ ഭി. ണിയാ യ തു കൊണ്ട് ഇനി പരമ്പരയിൽ നിന്നും ആതിര പിന്മാറുമോ എന്ന ആശങ്കയും ആരാധകർ പങ്കുവച്ചു. ഇപ്പോഴിതാ ഗർ. ഭി ണി യാ യ ആതിരയെ കാണാൻ അമൃത എത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മധുര പലഹാരങ്ങളുമായി തന്നെ നാത്തൂനെ കാണാനെത്തിയ അമൃതയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മരുമകനെ കാണാൻ ഞാൻ എത്തിയെന്ന കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവെച്ചത്.

ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “ഒരു മധുരകിനാവിൻ ” എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തുന്ന താരങ്ങളുടെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ആതിര തന്റെ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ ർ ഭി ണി യാ യ ആതിരയെ കാണാൻ അമൃത എത്തിയ വിശേഷങ്ങൾ ആതിരയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കും എന്നും അമൃത അറിയിച്ചു. ഈ വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top