Movlog

Kerala

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നടൻ സന്തോഷ് കെ നായരുടെ മകളുടെ വിവാഹ ചിത്രങ്ങൾ

” ഇത് ഞങ്ങളുടെ കഥ” എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ എത്തിയ താരമാണ് സന്തോഷ് കെ നായർ. സൂപ്പർ താരങ്ങളുടെ സിനിമയിൽ ഒക്കെ നല്ല ലക്ഷണമൊത്ത വില്ലനായി തിളങ്ങിയ താരം പോലീസുകാരൻ ആയും ഗുണ്ട ആയും രാഷ്ട്രീയക്കാരൻ ആയും ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഹൈസ്കൂൾ അധ്യാപികയായ ശുഭ ശ്രീയെ ആണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ മകൾ രാജശ്രീയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഗുരുവായൂർ അമ്പല നടയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾക്കൊപ്പം സേവ് ദ ഡേറ്റ് ചിത്രങ്ങളും, വിവാഹത്തിനു ശേഷമുള്ള ചിത്രങ്ങളും, വിവാഹവിരുന്നിന്റെ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ്.

സന്തോഷ് കെ നായർ മലയാളികൾക്ക് സുപരിചിതനാണ് എങ്കിലും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അറിയുമായിരുന്നില്ല. ഇതാദ്യമായാണ് അദ്ദേഹത്തിന്റെ മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.നവദമ്പതികൾക്ക് ആശംസകളുമായി എത്തുകയാണ് താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും .

പ്രമുഖ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ഡ്രീംസ് വെഡിങ് ക്രിയേഷൻസ് പകർത്തിയ അതിമനോഹരങ്ങളായ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലോകമെമ്പാടും വ്യാപിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്.

നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷ് അവസാനമായി 2013ലാണ് ഒരു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് അഭിനയത്തിൽ നിന്നും മാറിനിന്ന താരം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. കോളേജ് പഠന കാലം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമാണ് സന്തോഷ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top