Movlog

India

വെഡിങ് കമ്പനി തുടങ്ങാൻ മകൾക്ക് സമ്പൂർണ പിന്തുണയേകിയ അമ്മയുടെ കുറിപ്പ് വൈറലാകുന്നു

സമൂഹത്തിൽ ലിംഗ സമത്വത്തെ കുറിച്ച് എത്ര ചർച്ചകൾ നടന്നാലും ഇന്നും പല തൊഴിൽ മേഖലകളിലും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല എന്നതാണ് സത്യം . ചർച്ചകൾ അല്ല മുഖ്യം. അത് പ്രാവർത്തികമാക്കാനുള്ള അവസരങ്ങളും പിന്തുണയുമാണ് പ്രാധാന്യം. “ഞാൻ വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ ” എന്ന മകളുടെ ചോദ്യത്തിന് മുമ്പിൽ മകളുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും പൂർണപിന്തുണയേകിയ ഒരു അമ്മയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫോട്ടോഗ്രാഫി പഠിക്കണം എന്ന് മകൾ പറഞ്ഞപ്പോൾ അത് ആൺകുട്ടികൾക്കുള്ള മേഖല ആണെന്ന് പറഞ്ഞ് പലരും മകളെ പിൻതിരിപ്പിക്കാൻ നോക്കിയിരുന്നു. അവളുടെ ചോദ്യങ്ങൾക്ക് അമ്മയ്ക്ക് മറുപടി ഇല്ലായിരുന്നു. പെൺകുട്ടികൾ മുന്നോട്ടു വരണം എന്നു പറയുന്ന അമ്മയാണോ ഇങ്ങനെ ചിന്തിക്കുന്നത് എന്ന് മകൾ ചോദിച്ചു . സാമൂഹ്യ മാറ്റം ആഗ്രഹിക്കുന്നവർ, പുരോഗമന ചിന്താഗതിക്കാർ എന്നിവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അമ്മയെ പോലുള്ളവർ ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ള സ്ത്രീകൾ എങ്ങനെയായിരിക്കും എന്നായിരുന്നു മകളുടെ സംശയം . കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നിരവധി പരീക്ഷണ ഘട്ടങ്ങൾ താണ്ടിയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും നല്ല മാർക്കോട് കൂടി രേഷ്മ ഫോട്ടോഗ്രാഫി ജേർണലിസം പാസായത് .

മകളുടെ വിജയയാത്രയെ കുറിച്ചുള്ള കുറിപ്പ് പങ്കു വെക്കുകയാണ് ‘അമ്മ ഉഷ കുമാരി . ഈ മേഖലയിൽ ഇറങ്ങുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരും, അതൊക്കെ ധൈര്യത്തോടെ നേരിടാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ മേഖലയിലേക്ക് ഇറങ്ങാൻ പാടുള്ളൂ എന്ന മുന്നറിയിപ്പും ഇവർ നൽകുന്നു. നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ സ്വന്തമായി കൈകാര്യം ചെയ്ത ലേഡി ഫോട്ടോഗ്രാഫർ എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്ന ഉഷാകുമാരിയുടെ മകൾ രേഷ്മ മോഹൻ .

ഒരുപാട് പേരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും രേഷ്മയുടെ കഠിനാധ്വാനവും പരിശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞില്ല. രേഷ്മയുടെ മാതാപിതാക്കളും വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ. ആ വളത്തിൽ നിന്നും ലഭിച്ച ഊർജ്ജം കൊണ്ട് രേഷ്മ അഹോരാത്രം പ്രയത്നിച്ചു . “ഞാൻ വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ” എന്ന ചോദ്യത്തിന് സധൈര്യം ഇല്ല എന്ന് പറയാൻ ഇപ്പോൾ ഉഷാകുമാരി സാധിക്കും. “വെഡ് ക്വീൻ വെഡിങ് കമ്പനി ” എന്ന തന്റെ മകളുടെ സ്വന്തം സംരംഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം എന്ന് അമ്മ ഉഷ കുമാരി തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു

“മകൾ ഫോട്ടോ ഗ്രാഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് ആൺ കുട്ടികൾക്കുള്ള ഫീൽഡ് ആണ് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ ചോദ്യങ്ങൾക്കു എനിക്ക് മറുപടിയില്ലായിരുന്നു. പെൺ കുട്ടികൾ എന്നും മുന്നോട്ട് വരണം എന്നു പറയുന്ന അമ്മയാണോ ഇങ്ങനെ ചിന്തിക്കുന്നത് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവർ പുരോഗമന ചിന്താഗതി ക്കാർ എന്നിവരുടെ പ്രവർത്തങ്ങളിൽ സജ്ജീവമായിരുന്ന അമ്മയെ പോലുള്ള വർ ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ള സ്ത്രീകളുടെ കാര്യം പറയണമോ?

അങ്ങനെ പല പരീക്ഷണ ഘട്ടങ്ങളും താണ്ടി തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നിന്നും നല്ല മാർക്കോടുകൂടി ഫോട്ടോ ഗ്രാഫി ജേർണലിസം പാസ്സായി. അപ്പോൾ ഞാനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. ഫീൽഡിൽ ഇറങ്ങുമ്പോൾ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും അതൊക്കെ നേരിടാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഈ ഫീൽഡിൽ ഇറങ്ങാവൂ . ഒന്നിനും പുറകെ ഓടാൻ മറ്റുള്ളവർ എപ്പോഴും കാണില്ല എന്ന്. ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടിവരു ന്ന പ്രശ്നങ്ങൾ സ്വാന്തമായി തന്നെ കൈകാര്യം ചെയ്തു മുന്നോട്ടു പോകുന്ന ഒരു ലേഡി ഫോട്ടോ ഗ്രാഫർ ആണ് ഇന്ന് എന്റെ മകൾ രേഷ്മമോഹൻ. ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും അവളുടെ കഠിനാധ്വാനവും പരിശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ ഞങ്ങൾക്കും കഴിയുന്നില്ല.

ഞങ്ങളും വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും ഞങ്ങൾ അവളോടൊപ്പം ഉണ്ടായിരുന്നു. ഒന്ന് ചീഞ്ഞാലേ അടുത്തതിന് വളം ആകൂ. അങ്ങനെ കിട്ടിയ വളത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്‌ അവൾക്കു പ്രവർത്തിക്കാൻ അവളുടെ മനസ്സ് അതിനു പാ Wകമായിരുന്നു.വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മക്ക് നാണക്കേട് ആകുമോ എന്ന ചോദ്യത്തിന് ഇന്ന് ഇല്ലാ എന്ന് ധൈര്യത്തോടെ എനിക്ക് പറയാൻ സാധിക്കും. എല്ലാം കത്തി അമർന്ന ചാരത്തിൽ നിന്ന് എന്റെ മകൾ ഒരു ഫീനിഷ് പക്ഷിയെ പോലെ ഉയർത്ത് എഴുന്നേറ്റ അവൾ അവളുടെ പ്രവർത്തന മണ്ഡലത്തിൽ ഒരു പുതിയ കാൽവയ്പ്പ് നടത്തുന്നു ഒരു വെഡിങ് കമ്പനി”Wed Queen Wedding company ” അതിനായ് എന്റെ എല്ലാ കൂട്ട് കാരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top