Movlog

Faith

കിരണിനെയും കുടുംബത്തെയും കുറിച്ച് വിസ്മയയുടെ കുടുംബസുഹൃത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു.

കേരളക്കരയെ നൊമ്പരപ്പെടുത്തിയ സംഭവം ആയിരുന്നു ശാസ്‌താംകോട്ടയിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ വിയോഗം. 100 പവൻ സ്വർണവും, ഒരു ഏക്കർ ഇരുപത് സെന്റ് ഭൂമിയും, പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകി ആയിരുന്നു വിസ്മയയുടെ വിവാഹം. എന്നാൽ കാറിന് മൈലേജ് പോരാ, കാറിന് പകരം പണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ കുമാർ വിസ്മയയെ നിരന്തരം പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടിരുന്നത്.

വിസ്മയ വിട പറഞ്ഞതിന് മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി കിരൺ സമ്മതിച്ചിട്ടുണ്ട്. ഭർതൃഗൃഹത്തിൽ ശുചിമുറിയിൽ വിസ്മയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് വിസ്മയയുടെ കുടുംബവും മുന്നോട്ട് വന്നു.

ഇപ്പോഴിതാ വിസ്മയയുടെ കുടുംബ സുഹൃത്തും പൊതു പ്രവർത്തകനുമായ സകീർ ഹുസൈന്റെ വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധേയമാകുന്നത്. കിരണുമായുള്ള വിവാഹ ആലോചന നടക്കുമ്പോൾ സ്ത്രീധനം ആയി ഒന്നും വേണ്ട എന്നായിരുന്നു കിരണിന്റെ കുടുംബം പറഞ്ഞിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞു ഏഴു മാസത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹ നിശ്ചയം വളരെ ആർഭാടമായി തന്നെ ആയിരുന്നു നടത്തിയത്. വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ കിരണിന്റെ മനോഭാവം മാറി തുടങ്ങി. നൽകിയ കാർ മോശമാണെന്നും പറഞ്ഞായിരുന്നു ആദ്യത്തെ വഴക്ക്. പിന്നീട് കാർ വിറ്റ് പണം നല്കാൻ കിരൺ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മകൾക്ക് കൂടി സഞ്ചരിക്കാൻ വേണ്ടി ആയിരുന്നു വിസ്മയയുടെ കുടുംബം കിരണിന് കാർ നൽകിയത്. അതിനാൽ കാർ വിൽക്കാൻ അവർ വിസമ്മതിച്ചു.

പിന്നീട് കെട്ടിട നിർമാണം എന്ന പേരിൽ വിസ്മയയുടെ വീട്ടുകാരോട് വീണ്ടും പണം ആവശ്യപ്പെട്ടു കിരൺ. കാര്യം നടക്കുവാൻ ആയി വിസ്മയയെ തളർത്തുകയും കിരൺ സമ്മർദ്ദങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുമായിരുന്നു. സഹോദരിയുടെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ മദ്യപിച്ച കിരൺ ആ ദിവസം ആയിരുന്നു വിസ്മയയെ വീട്ടിൽ കൊണ്ട് വന്നു ആക്കി അച്ഛന്റെയും സഹോദരന്റെയും മുന്നിൽ വെച്ച് യുവതിയെ ഉപദ്രവിച്ചത്.

ഈ കയ്യേറ്റത്തിൽ ആയിരുന്നു സഹോദരൻ വിജിത്തിന് വീണു പരിക്ക് പറ്റിയത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിസ്മയയുടെ വീട്ടിൽ നിന്നും 1.5 കിലോമീറ്റർ അകലെ വെച്ച് കിരണിനെ പിടികൂടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ വരെ കയ്യേറ്റം ചെയ്ത കിരണിനെ അന്ന് വിലങ്ങ് വെച്ചായിരുന്നു കൊണ്ട് പോയത്.

ഭർത്തവീട്ടിലെ ശുചിമുറിയിലെ ജനലിലെ കമ്പിയിൽ അഞ്ചടിയേക്കാൾ ഉയരമുള്ള വിസ്മയ എങ്ങനെ ജീവൻ അവസാനിപ്പിച്ചു എന്നത് ദുരൂഹത ഉണ്ടാക്കുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്വാസം നിലച്ചു രണ്ടു മണിക്കൂർ പിന്നിട്ടു എന്നായിരുന്നു ഡോക്ടർമാർ സ്ഥിരീകരിച്ചത്. സംഭവം നടന്ന് പോലീസ് എത്തുന്നതിടയിൽ മൂന്നോ നാലോ മണിക്കൂർ കിരണിനും കുടുംബത്തിനും കിട്ടിയിരുന്നു. തെളിവുകൾ ഇല്ലാതാക്കാൻ ഇത് ധാരാളം എന്ന് സക്കീർ ഹുസ്സൈൻ പറയുന്നു. കിരണുമായുള്ള ബന്ധം ഇനി തുടരില്ലെന്ന് വിസ്മയ അടിസ്ഥാനത്തിൽ ആയിരുന്നു വിസ്മയയുടെ വീട്ടുകാർ വിസ്മയയെ വീട്ടിൽ തന്നെ നിർത്തിയത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനും നിശ്ചയത്തിനും ഒന്നും കിരൺ വന്നില്ലായിരുന്നു.

പിന്നീട് പരീക്ഷ എഴുതാൻ പോയപ്പോൾ ആയിരുന്നു കിരൺ വിസ്മയയെ സ്വാധീനിച്ച് കിരണിന്റെ വീട്ടിലേക്ക് കൊണ്ട് പോയത്. വീട്ടുകാരോട് പറയാതെ പോയതിലുള്ള വിഷമം വിസ്മയയുടെ അച്ഛന് ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിരണിന്റെ സ്വഭാവം വീണ്ടും മാറി പഴയത് പോലെ ആവുകയായിരുന്നു.

വിസ്മയയെ നിരന്തരം പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങി. പിന്നീട് കേൾക്കുന്നത് വിസ്മയയുടെ മരണവാർത്ത ആയിരുന്നു. ഇനി ഒരു സ്ത്രീധന മരണം ആവർത്തിക്കപ്പെടാതിരിക്കാൻ വിസ്മയയ്ക്ക് നീതി ലഭിക്കണം. കിരണിന് മാതൃകാപരമായ ശിക്ഷ ലഭിക്കണം എന്ന് സക്കീർ ഹുസ്സൈൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top