Movlog

Kerala

തന്റെ പുസ്തകത്തിന്റെ ഇ ബുക്കിൽ തെറ്റുകൾ വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി വിസ്മയ മോഹൻലാൽ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. താരത്തിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് മലയാളികൾക്ക് താര കുടുംബവും. അച്ഛനു പിന്നാലെ മകൻ പ്രണവ് മോഹൻലാൽ സിനിമയിലേക്ക് എത്തിച്ചേർന്നപ്പോൾ ഇരുകൈയും നീട്ടിയാണ് മലയാളികൾ പ്രണവിനെ സ്വീകരിച്ചത്. ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ്, ജീത്തു ജോസഫ് സംവിധാനം ചെയ്ത “ആദി ” എന്ന സിനിമയിലൂടെ ആണ് നായകൻ ആയി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛനെപ്പോലെ ആയോധനകലയിൽ രണ്ടു മക്കൾക്കും താല്പര്യമുണ്ട്. തായ്‌ലൻഡിൽ മാർഷ്യൽ ആർട്സ് പരിശീലിച്ചിരുന്ന മകൾ വിസ്മയ മോഹൻലാലിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ അച്ഛനെയും സഹോദരനെയും പോലെ താരപുത്രിക്ക് അഭിനയത്തോട് അല്ല താല്പര്യം. വാലന്റ്റൈൻസ് ദിനത്തിൽ വിസ്മയയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തിരുന്നു. ഫെബ്രുവരി 14ന് “ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് ” എന്ന് പേരിട്ടിരിക്കുന്ന വിസ്മയയുടെ പുസ്തകം പ്രകാശനം ചെയ്യുമെന്ന് സൂപ്പർതാരം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സഹോദരൻ പ്രണവ് മോഹൻലാലും പൂർണപിന്തുണയുമായി സഹോദരിക്കൊപ്പം തന്നെയുണ്ട്. ഒരു അച്ഛനെന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷമാണിത് എന്ന് മോഹൻലാൽ കുറിച്ചിരുന്നു. മായയുടെ പുസ്തകം ബെസ്റ്റ് സെല്ലർ ആയതിന്റെ സന്തോഷവും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. പെൻഗ്വിൻ ബുക്സ് ആണ് വിസ്മയയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്.

ഇപ്പോഴിതാ പുസ്തകത്തിന്റെ ഈ-ബുക്കിൽ തെറ്റുകൾ ഉണ്ടെന്ന് വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ വിസ്മയ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഈ- ബുക്കിലെ ലേഔട്ട് മാറിപ്പോയി എന്നും തെറ്റുകൾ വന്നിട്ടുണ്ടെന്നും താരപുത്രി അറിയിച്ചു. തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ക്ഷമചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങൾക്ക് കിട്ടുമെന്നും വിസ്മയ മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top