Movlog

Uncategorized

പണത്തിനു വേണ്ടി അല്ല സിനിമ ചെയ്യുന്നത് എന്ന് പറയുന്നത് കള്ളമാണ് ! രാഷ്ട്രീയം ഇല്ലാത്തവർ രാജ്യദ്രോഹികൾ – വീണ്ടും വിനായകൻ

വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് നായകനായി തിളങ്ങി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരമാണ് വിനായകൻ. ഹാസ്യ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയ വിനായകൻ, “കമ്മട്ടിപ്പാടം” എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. മലയാള സിനിമയിൽ എത്തിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴാണ് ശ്രദ്ധേയമായ വേഷങ്ങൾ താരത്തിനെ തേടിയെത്തുന്നത്.

മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്നാണ് വിനായകനെ വിശേഷിപ്പിക്കുന്നത്. വിനായകന്റെ സിനിമയിൽ എന്തെങ്കിലും സവിശേഷത ഉണ്ടാകുമെന്ന ഉറപ്പ് പ്രേക്ഷകർക്കുണ്ട്. അവിസ്മരണീയ പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. അഭിനയത്തിനു പുറമേ വിനായകന്റെ നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ അദ്ദേഹം പങ്കുവെച്ച പല കുറിപ്പുകളും വി വാ ദ മാ യി രുന്നു.

അടിക്കുറിപ്പോ തലക്കെട്ടോ ഒന്നും കൂടാതെ ചിത്രങ്ങളായിരിക്കും പലപ്പോഴും വിനായകൻ പങ്കുവയ്ക്കുക. ഏറ്റവും ഒടുവിൽ നവ്യ നായർ തിരിച്ചു വരുന്ന “ഒരുത്തി” എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. “ഇഷ്ടം” എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നവ്യ നായർ. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ നവ്യ നായർ വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ നീണ്ട പത്ത് വർഷങ്ങൾക്കു ശേഷം “ഒരുത്തി” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താൻ തയ്യാറെടുക്കുകയാണ് നവ്യ നായർ. ഈ ചിത്രത്തിലെ അഭിമുഖത്തിനിടയിൽ വിനായകൻ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. എന്താണ് സന്തോഷം എന്നുള്ള ചോദ്യത്തിന് വിനായകൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്. കാശ് കയ്യിലോട്ട് വരുന്നതാണ് സന്തോഷം തരുന്ന കാര്യം എന്ന് വിനായകൻ തുറന്നു പറഞ്ഞു.

ഇപ്പോൾ കുറച്ചു നാളായി കാശിനായി സിനിമയിൽ കടുംപിടുത്തം പിടിക്കാറുണ്ട് എന്നും താരം പറഞ്ഞു. അതിന്റെ കാരണവും വിനായകൻ വെളിപ്പെടുത്തി. ഒരു നാലഞ്ചു വീട് വെക്കേണ്ട പണം സിനിമാക്കാർ കയ്യിൽ നിന്നും കട്ടു കൊണ്ടു പോയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ജോലി ചെയ്ത പൈസ തന്നിട്ടില്ല പല സിനിമാക്കാരും എന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു മുന്നിൽ വിനായകൻ നടത്തിയ ചില പ്രസ്താവനകളും ഇപ്പോൾ ചർച്ച ആവുന്നുണ്ട്.

സ്വന്തമായി രാഷ്ട്രീയമില്ലാത്ത രെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തുന്നതിനെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് വിനായകൻ. ഇതു കൂടാതെ സിനിമ പണം ഉണ്ടാക്കാൻ വേണ്ടി ഉള്ളതാണെന്നും താരം തുറന്നു പറയുന്നു. രാഷ്ട്രീയം ഇല്ലാത്തവൻ രാജ്യദ്രോഹിയാണ് എന്ന് ആണ് വിനായകൻ പറയുന്നത്. ഒരു സംഘടന രാഷ്ട്രീയമല്ല താൻ ഉദ്ദേശിക്കുന്നത് എന്നും ഒരു രാജ്യത്തിൽ താമസിക്കുമ്പോൾ ആ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യനും ഉണ്ടാകണമെന്നും താരം പറയുന്നു.

അതല്ലാത്തവൻ രാജ്യദ്രോഹിയാണ്. മലയാള സിനിമ പൊളിറ്റിക്കൽ ആയി മാറിയിട്ട് എന്ത് കാര്യം ജനം മാറുന്നില്ല. എന്ത് രാഷ്ട്രീയം പറഞ്ഞാലും അത് സന്തോഷം ഇല്ലെങ്കിൽ മുന്നോട്ട് പോകുകയില്ല എന്ന അവസ്ഥയാണ്. സിനിമ എന്നത് വെറും കച്ചവടം ആണെന്നും ഒരുപാട് പണം സിനിമയിൽ നിന്നും ലഭിക്കുന്നവർ ആരെങ്കിലും നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത് നമ്മൾ കേൾക്കാറില്ല, എല്ലാം വെറും നുണയാണ്, പച്ചക്കള്ളമാണെന്ന് താരം കൂട്ടിച്ചേർത്തു.

കാശുണ്ടാക്കുക എന്ന് തന്നെയാണ് എല്ലാവരുടെയും ഉദ്ദേശം. പൈസയ്ക്ക് വേണ്ടി മാത്രമാണ് സിനിമ എടുക്കുന്നത്. അല്ലാതെ പറയുന്നവർ പച്ചക്കള്ളമാണ് പറയുന്നതെന്ന് വിനായകൻ തുറന്നടിച്ചു. സിനിമയെ ജോലി ആയിട്ടാണ് കാണാറുള്ളത് എന്നും എന്തു ജോലി ആണെങ്കിലും കൃത്യമായി അത് ചെയ്തിരിക്കും എന്ന് വിനായകൻ കൂട്ടിച്ചേർത്തു. വിനായകന്റെ ഏറ്റവും പുതിയ പ്രസ്താവനകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top