Movlog

Movie Express

സോഷ്യൽ മീഡിയ വിടാതെ താരം ! ഇത്തവണ മമ്മുക്കയ്ക്ക് നേരെയോ എന്ന് ആക്ഷേപം

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരമാണ് വിനായകൻ. എന്നാൽ അടുത്തിടെ താരം പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ “മരക്കാർ അറബിക്കടലിലെ സിംഹം”ത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വിനായകൻ പങ്കുവെച്ച കുറിപ്പ് മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ലാലേട്ടനെ കുറിച്ച് വിമർശിക്കാൻ മാത്രം വിനായകൻ വളർന്നിട്ടില്ല എന്ന രീതിയിൽ രൂക്ഷമായ വിമർശനം ആയിരുന്നു താരത്തെ തേടിയെത്തിയത്.

ഇതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പരസ്യമായി പച്ച തെ റി പങ്കുവെച്ചുകൊണ്ട് ഉള്ള താരത്തിന്റെ കുറിപ്പ്. സംഭവം പ്രശ്നം ആകും എന്ന് കണ്ടതോടെ കുറിപ്പുകൾ എല്ലാം വിനായകൻ തന്നെ നീക്കം ചെയ്തുവെങ്കിലും അപ്പോഴേക്കും വിനായകൻ പങ്കുവെച്ച കുറിപ്പുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. യാതൊരു വിശദീകരണവും കാരണങ്ങളും കൂട്ടി ചേർത്താതെ ആണ് താരം കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.

അതുകൊണ്ട് തന്നെ ആ കുറിപ്പുകൾ കൊണ്ട് താരംഎന്താണ് ഉദ്ദേശിക്കുന്നത് എന്ന് പലപ്പോഴും വ്യക്തമാകാറുമില്ല. കഴിഞ്ഞ ദിവസം ഏതോ ഒരു യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന ഒരു സ്ത്രീ ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള ചിത്രം താരം പങ്കു വെച്ചിരുന്നു. പിങ്കി യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന സ്ത്രീ പച്ചക്കറി മുറിക്കുന്ന വീഡിയോയുടെ ഒരു ചിത്രമായിരുന്നു വിനായകൻ ഒരു തലക്കെട്ടും കൂടാതെ പങ്കുവെച്ചത്.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ പ്രശ്നങ്ങളിൽ അകപ്പെടുകയാണ് താരം. താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിനോടൊന്നും വിനായകൻ പ്രതികരിക്കാറില്ല. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. ഇതോടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ കൂട്ടമായി താരത്തിനെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തി.

എന്തോ മോശം അർത്ഥത്തോടെ മമ്മൂട്ടിയെ അ പ മാ നി ക്കാൻ ശ്ര മിക്കു കയാണ് വിനായകൻ എന്ന് ചൂണ്ടിക്കാണിച്ച് വിനായകന്റെ ചിത്രത്തിന് കീഴിൽ പൊങ്കാല ഇടുകയാണ് ആരാധകർ. മലയാളത്തിലെ മഹാനടൻമാരെ കളിയാക്കാൻ മാത്രം വിനായകൻ വളർന്നിട്ടില്ല എന്ന് ആണ് പൊതുവായിട്ടുള്ള അഭിപ്രായം. വി മ ർ ശനങ്ങൾക്ക് പുറമെ ഭീ ഷ ണി ക ളും ചിത്രത്തിനു താഴെ ലഭിക്കുന്നുണ്ട്. അടുത്തിടെയുള്ള എല്ലാ കുറിപ്പുകളും പ്രശ്നവും വി മ ർ ശ ന ങ്ങ ൾക്ക് കാരണം ആയിട്ടും വിനായകൻ ഇതിനോടൊന്നും പ്രതികരിക്കുന്നില്ല.പ്രശ്നം വഴളാവുന്നത് കണ്ടാൽ അപ്പോൾ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യാറുണ്ട്

1995ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ “മാന്ത്രികം” എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് വിനായകൻ. വളരെ വേഷങ്ങളിലൂടെ സിനിമ ജീവിതമാരംഭിച്ച് പിന്നീട് ശ്രദ്ധേയമായ അനവധി ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും താരം കൈകാര്യം ചെയ്തു. രാജീവ് രവിയുടെ “കമ്മട്ടിപ്പാടം” എന്ന സിനിമയാണ് വിനായന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറിയത്.

ഈ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് 2016ലെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം വിനായകൻ തേടിയെത്തി. മലയാള സിനിമയിൽ 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് കടക്കുകയാണ് താരം. ആഷിക് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമിക്കുന്ന “പാർട്ടി” എന്ന ചിത്രത്തിന്റെ സംവിധായകൻ വിനായകൻ ആയിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top