Movlog

Film News

സ്വന്തം ശരീരത്തോട് പോലും അറപ്പ് തോന്നിയിരുന്ന ആ ഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തി വിദ്യ ബാലൻ.

പാലക്കാടിൽ ഒരു അയ്യർ കുടുംബത്തിൽ ജനിച്ച് ഇന്ന് ബോളിവുഡിലെ താരറാണിയായി വാഴുന്ന നടിയാണ് വിദ്യാ ബാലൻ. ബിരുദാനന്തരബിരുദം ചെയ്യുന്നതിനിടയിൽ ലോഹിതദാസ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായ “ചക്രം” എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നെങ്കിലും ഈ ചിത്രം പിന്നീട് നടന്നില്ല. 12 സിനിമകളിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഓരോ കാരണങ്ങൾ കൊണ്ട് ആ സിനിമകൾ നടക്കാതെ പോയി. നിർഭാഗ്യവതി എന്ന് മുദ്രകുത്തിയ സിനിമാമേഖലയിൽ വിട്ടുകൊടുക്കാതെ പോരാടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് വിദ്യാബാലൻ.

പൊതുവേ ഗ്ലാമർ പ്രദർശനത്തിനും ഗാനങ്ങളിലും മാത്രം നായിക എത്തുന്ന ബോളിവുഡ് സിനിമകളിൽ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ബംഗാളി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനേത്രി എന്ന രീതിയിൽ മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിൽ ഒരു ഘട്ടത്തിൽ താരം നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമാണ് വിദ്യ ബാലൻ വെളിപ്പെടുത്തുന്നത്.

ഒരു സമയത്ത് വിദ്യാബാലനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം ആയിരുന്നു അനിയന്ത്രിതമായ ശരീര ഭാരം കൂടുന്നത്. ഹോർമോൺ വ്യതിയാനം കാരണമായിരുന്നു അമിതമായി ശരീര ഭാരം കൂടിയത്. അതോടെ തന്റെ ഉള്ളിലെ കോൺഫിഡൻസ് നഷ്ടപ്പെട്ടു തുടങ്ങി എന്ന് താരം വ്യക്തമാക്കി. വിദ്യയുടെ ഭാരം വർധിക്കുന്നത് ആയിരുന്നു ആളുകളുടെ പ്രധാന പ്രശ്നം. എന്നാൽ ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല ആ സമയത്ത് ശരീരഭാരം വർദ്ധിച്ചത്. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ആയിരുന്നു ആ സമയത്ത് വിദ്യാബാലൻ റെ ശരീരഭാരം കൂടിയിരുന്നത്. ആ ദിവസങ്ങളിൽ തന്റെ ശരീരത്തോട് പോലും വെറുപ്പും തോന്നിയിരുന്നു എന്ന് വിദ്യ ബാലൻ തുറന്നു പറയുന്നു.

ഏതൊരു വിഷമഘട്ടത്തിലും നമ്മളെ സ്നേഹിക്കുന്നവർ നമുക്കൊപ്പം നിന്ന് പിന്തുണയ്ക്കുകയാണ് വേണ്ടത്. എന്നാൽ താൻ അത്തരത്തിലൊരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണ നൽകേണ്ടവർ പോലും തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തിരുന്നത് എന്ന് വിദ്യ ബാലൻ മനസ് തുറക്കുന്നു. എന്നാൽ പതുക്കെ വിദ്യ ബാലൻ സ്വന്തം ശരീരത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ചെയ്തപ്പോൾ വിദ്യാബാലന് ആത്മവിശ്വാസം വർദ്ധിച്ചു. ഇതോടെ ആളുകളിൽ നിന്നും കൂടുതൽ സ്വീകാര്യത ലഭിക്കാനും തുടങ്ങി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top