Movlog

Faith

സിനിമയിൽ എത്താൻ നാല് വർഷം എന്റെ ഭർത്താവുമായി കിടക്ക പങ്കിട്ടവളേ മകളായി എങ്ങനെ കാണാൻ സാധിക്കും ? കങ്കണയ്ക്ക് മറുപടിയുമായി സറീന വഹാബ്

അഭിനയ മികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കങ്കണ റണൗട്ട്. 2006 ൽ “ഗ്യാങ്‌സ്റ്റർ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. നായകന്മാർ വാഴ്ന്നിരുന്ന ബോളിവുഡിൽ കങ്കണയുടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ മികച്ച സ്വീകാര്യത നേടി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നാല് തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടിയാണ് കങ്കണ. അഭിനയത്തിലെന്ന പോലെ വിവാദങ്ങളുടെ നായിക കൂടിയാണ് കങ്കണ. പല താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വിവാദങ്ങളും ഉന്നയിച്ച് കങ്കണ രംഗത്തെത്താറുണ്ട്. ഹൃതിക് റോഷൻ, ആമിർ ഖാൻ, ദീപിക പദുകോൺ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ ആദിത്യ പഞ്ചോലിക്കെതിരെ ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തിയിരുന്നു. കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന വ്യക്തി ആണ് ആദിത്യ. പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ആദിത്യ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നായിരുന്നു കങ്കണ ആരോപിച്ചത്. നടി സറീന വഹാബിന്റെ ഭർത്താവ് ആണ് ആദിത്യ പഞ്ചോളി. മുപ്പതിലേറെ വർഷങ്ങളായിട്ടുള്ള ദാമ്പത്യം ആണ് ഇവരുടേത്. കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന ആദിത്യയുമായി വളരെ അടുത്ത സൗഹൃദം ആയിരുന്നു നടിക്ക്. ആ സൗഹൃദം പിന്നീട് ഡേറ്റിങ്ങിൽ എത്തി. ഇവരുടെ ബന്ധം തെറ്റി പിരിഞ്ഞതിന് ശേഷം ആണ് ആദിത്യയ്ക്കെതിരെ ആരോപണവുമായി കങ്കണ എത്തിയത്. ആദിത്യ തലയ്ക്ക് ആഞ്ഞടിച്ച് രക്തം വരെ വന്നിട്ടുണ്ടെന്ന് കങ്കണ ആരോപിച്ചു.

സറീന വഹാബ് തന്നെ ഒരു മകളെ പോലെ ആണ് കരുതുന്നതെന്നും, അവർക്ക് തന്നെ മനസിലാകുമെന്നും കങ്കണ കൂട്ടിച്ചേർത്തു. എന്നാൽ കങ്കണയുടെ കണക്കുകൂട്ടലുകൾക്ക് വിപരീതമായിട്ടാണ് സറീന വഹാബ് ഈ സംഭവത്തോട് പ്രതികരിച്ചത്. നാലര വർഷക്കാലം ആയി തന്റെ ഭർത്താവ് ആദിത്യയുമായി കങ്കണ ഡേറ്റിങ്ങിൽ ആയിരുന്നു എന്ന് സറീനയ്ക്ക് അറിയാമായിരുന്നു. നാലര വർഷക്കാലം ആയി സ്വന്തം ഭർത്താവുമായി കിടക്ക പങ്കിട്ട ഒരു പെൺകുട്ടിയെ മകളെ പോലെ കരുതാൻ ആവില്ലെന്നും സറീന വഹാബ് വ്യക്തമാക്കി. ആദിത്യയുമായുള്ള ബന്ധം തെറ്റിയതിനു ശേഷം ഇങ്ങനെ ഉള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒട്ടും ശരിയല്ല എന്നും സറീന വഹാബ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top