Movlog

Faith

“വെള്ളം” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒഴിവായത് ഭയാനകമായ ദുരന്തം

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് “വെള്ളം”. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ  അപകടത്തിന്റെ  ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ ഒരു മുഴുക്കുടിയൻ ആയിട്ടാണ് ജയസൂര്യ എത്തുന്നത്.ജയസൂര്യ പവർടില്ലർ ഓടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം നടക്കുന്നത്. ടില്ലറിന്റെ  നിയന്ത്രണം നഷ്ടമായി മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് അണിയറപ്രവർത്തകർ ഇടപെട്ടതോടെ വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിലെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

“ക്യാപ്റ്റൻ” എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും സംവിധായകൻ രാജേഷ് സെന്നും  ഒന്നിക്കുന്ന സിനിമയാണ് “വെള്ളം”. മുഴുക്കുടിയനായ മുരളിയുടെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പൂർണമായും സിങ്ക് സൗണ്ടിൽ  ചിത്രീകരിക്കുന്ന സിനിമ “ഫ്രണ്ട്ലി  പ്രൊഡക്ഷൻസ് “ന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ ,യദുകൃഷ്ണൻ ,രഞ്ജിത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംയുക്ത മേനോൻ സ്നേഹ പാലേരി എന്നിവരാണ്  ചിത്രത്തിലെ നായികമാർ. സിദ്ധിക്ക് ,ഇന്ദ്രൻസ് ,ബൈജു ,ശ്രീലക്ഷ്മി ,പ്രിയങ്ക, ജോണി ആന്റണി ,ഇടവേളബാബു ,വെട്ടുകിളി പ്രകാശ് ,നിർമൽപാലാഴി ,സന്തോഷ് കീഴാറ്റൂർ ,ബാസ്കർ, എന്ന് തുടങ്ങി  നീണ്ട താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. മുപ്പതോളം പുതുമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ സിനിമ വിതരണത്തിനെത്തിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top