Movlog

Film News

അന്ന് അങ്ങനൊരു സംഭവം നടന്നേ പിന്നെ ചാക്കോച്ചനോട് മിണ്ടിയിട്ടില്ല – വെളിപ്പെടുത്തലുമായി ആയി പ്രമുഖ നടി

ഒരു കാലത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബൻ. നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.

മലയാളത്തിലേ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലും കുഞ്ചാക്കോയായിരുന്നു നായകനായെത്തിയത്. അക്കാലത്തെ മലയാളത്തിലെ റൊമാൻറിക് നായകനായ കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം തന്നെയായിരുന്നു. മീര ജാസ്മിൻ നായികയായി എത്തിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരികയായ സാന്ദ്ര ആമി ആയിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ സിനിമ അഭിനയ രംഗത്തെത്തിയ പിന്നീട് ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച നടിയാണ് സാന്ദ്രാ ആമി. കസ്തൂരിമാനിലെ ഷീലാ പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആയിരുന്നു സാന്ദ്ര കൂടുതലായും ശ്രദ്ധ നേടുന്നത്.

അവതാരകയായും സീരിയൽ താരമായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി പിന്നീട് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം അഭിനയിച്ച പോവുകയായിരുന്നു. തമിഴ് ചിത്രങ്ങളും സീരിയലുകളും ആയി തിരക്കിലായ താരം വിവാഹശേഷം അഭിനയം നിർത്താൻ തന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭർത്താവ് പ്രജിത്തിന്റെ പിന്തുണയോടെ അഭിനയത്തിൽ വീണ്ടും സജീവമായ താരം കുഞ്ചാക്കോബോബനും ആയുള്ള പിണക്കത്തിൽ പറ്റി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് നിസ്സാര പ്രശ്നങ്ങൾക്ക് പിണങ്ങുക തൻറെ ഒരു സ്വഭാവം ആയിരുന്നു.

ചാക്കോച്ചൻ തന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് സീൻ ഉണ്ടാക്കി. അതിനുശേഷം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ കണ്ടപ്പോൾ പോലും താൻ ചക്കൊച്ചനോട് മിണ്ടിയില്ല. ചിത്രത്തിന് ശേഷം സ്വപ്നക്കൂട് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ജാഡ കാട്ടി മിണ്ടാതിരുന്നു എന്നും സാന്ദ്ര പറയുന്നുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ താനെന്തൊരു സില്ലിയായിരുന്നു എന്ന് മനസ്സിലാകുന്നു എന്നും താരം പറയുന്നു.

അതേസമയം കസ്തൂരി മാന് പിന്നാലെ സ്വപ്നക്കൂട്, വാർ ആൻഡ് ലൗ, സിംഗം ത്രീ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ താരം വേഷമിട്ടു. ജ്യോതിക നായികയായി കാട്രയിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്.

ലൗ ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നായകനായ ചിത്രത്തിൽ സാന്ദ്രയുടെ ഭർത്താവാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഇതും ശ്രദ്ധേയമായിരുന്നു. ഒരുകാലത്ത് കോളേജ് ക്യാമ്പസിനെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു കസ്തൂരി മാൻ.തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് കസ്തൂരിമാൻ എന്ന ചിത്രത്തിൽ നടന്നത് എന്നായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്. പ്രണയം ഒഴിച്ച് ബാക്കി എല്ലാം തൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top