Movlog

Movie Express

നാലാം വിവാഹം ? വനിതാ വിജയകുമാറിന്റെ വിവാഹ ചിത്രം കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ

പ്രശസ്ത നടൻ വിജയ് കുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാർ. “ഹിറ്റ്ലർ ബ്രദേഴ്സ്” എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് താരത്തിനെ. വനിതയുടെ സഹോദരികൾ ആയ പ്രീതയും ശ്രീദേവിയും സിനിമാ താരങ്ങളാണ്. തമിഴ് സിനിമയിൽ സജീവമായിരുന്ന വനിത, വിജയുടെ നായികയായി “ചന്ദ്രലേഖ” എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. വനിതയുടെ വിവാഹ ജീവിതങ്ങൾ എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഒരുപാട് തവണ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട് താരം. പുനർവിവാഹങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് താരത്തിനെ തേടിയെത്തിയത്.

2000ൽ ആയിരുന്നു നടൻ ആകാശുമായിട്ടുള്ള വിവാഹം. ഈ ബന്ധത്തിൽ രണ്ടു കുട്ടികൾ ആണ് ഇവർക്കുള്ളത്. പിന്നീട് ആനന്ദ ജയ് എന്ന ബിസിനസ്സുകാരനെ 2007ൽ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട് ഇവർക്ക്. പിന്നീട് 2013ൽ കൊറിയോഗ്രാഫർ റോബർട്ടിനെ വിവാഹം കഴിച്ച വനിത 2020 ലായിരുന്നു പീറ്റർ പോളിനെ വിവാഹം കഴിച്ചത്. പീറ്റർ പോളുമായുള്ള വിവാഹത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു. നിയമപരമായി ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്പെടുത്താതെയാണ് പീറ്റർ രണ്ടാമത് വിവാഹം കഴിക്കുന്നതെന്ന് ആരോപിച്ച് പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു. വിമർശനങ്ങൾ ഒന്നും വകവയ്ക്കാതെ ആയിരുന്നു താരം തന്റെ വിവാഹ ജീവിതം ആസ്വദിച്ചിരുന്നത്. എന്നാൽ മൂന്നു മാസത്തെ ദാമ്പത്യത്തിന് ശേഷം പീറ്റർ പോളുമായുള്ള വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് വനിതാ വിജയകുമാറിന്റെ വിവാഹ ചിത്രമാണ്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കു വെച്ചത്. വനിത വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പവർ സ്റ്റാർ ശ്രീനിവാസനാണ് വനിതയോടൊപ്പം ചിത്രത്തിലുള്ളത്. വിവാഹ വേഷത്തിൽ ഉള്ള താരത്തിന്റെ ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്. സ്നേഹത്തിന്റെ ചിഹ്നം കുറിച്ചുകൊണ്ടാണ് വനിത ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ചിത്രം വൈറൽ ആയതോടെ ആണ് ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്തിട്ടുള്ള ചിത്രമാണ് എന്ന് പുറത്തുവന്നത്. അടുത്തിടെ വനിത വീണ്ടും വിവാഹം കഴിക്കുമെന്നും എസ് വെച്ച് പേര് തുടങ്ങുന്ന ആളായിരിക്കും വരൻ എന്നും ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. ഇതോടെ എസ് വെച്ച് പേര് തുടങ്ങുന്ന പലരും വനിതയെ വിവാഹം കഴിക്കുവാൻ ആയി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയുണ്ട് എന്നും ജോത്സ്യൻ പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top