Movlog

Film News

മലയാളികളുടെ ഇഷ്ട നായിക സുപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ.

“ഞാൻ ഗന്ധർവ്വൻ”, “വൈശാലി” എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സുപർണ ആനന്ദ്. ഇതിഹാസ സംവിധായകൻ ഭരതൻ സംവിധാനം ചെയ്‌ത്‌ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ “വൈശാലി” എന്ന ചിത്രത്തിൽ അവിസ്മരണീയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. പി പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഞാൻ ഗന്ധർവൻ” എന്ന സിനിമയിലെ ഭാമ എന്ന കഥാപാത്രവും മലയാളികൾ ഇന്നും ഓർക്കുന്നു. ഈ സിനിമകൾക്ക് പുറമേ ജയറാമിനൊപ്പം “നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം” മമ്മൂട്ടിക്കൊപ്പം “ഉത്തരം” എന്ന ചിത്രത്തിലും ആണ് താരം മലയാളത്തിൽ അഭിനയിച്ചത്.

മലയാളത്തിൽ വെറും നാല് സിനിമകൾ മാത്രമാണ് അഭിനയിച്ചത് എങ്കിലും ഇന്നും താരത്തിനെ പ്രേക്ഷകർ സ്നേഹത്തോടെ ഓർക്കുന്നു. വൈശാലിയിലെ നായകനായിരുന്ന സഞ്ജയ് മിത്രയെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. പിന്നീട് 2008ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്‌തു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും സജീവമായിരുന്നു താരം.

ഭരതൻ സംവിധാനം ചെയ്ത “വൈശാലി”യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുപർണ്ണ ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 1997ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവരുടെ വിവാഹ ബന്ധം അധികനാൾ നീണ്ടു നിന്നില്ല.

കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസവും കാരണം വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുന്ന സമയത്താണ് താരം രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ താരം അമ്മ ആയതിനാൽ സിനിമയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും നീളുകയായിരുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങിയതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ഉപേക്ഷിക്കുകയായിരുന്നു താരം. ഇപ്പോൾ കുട്ടികളെ പരിചരിച്ചു കഴിയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി.

ഈ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ സുപർണ്ണയുടെ ഏറ്റവും പുതിയ ചിത്രം പ്രചരിച്ചിരുന്നു. താരത്തിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മെലിഞ്ഞു അതീവ സുന്ദരിയായ തങ്ങളുടെ ഇഷ്ട നായികയുടെ രൂപമാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ബോംബെയിൽ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് സുപർണ്ണ. ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന താരം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നും വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top