Movlog

Faith

നടൻ വിവേകിന്റെ മരണത്തിൽ ഹൃദയഭേദകമായ വീഡിയോ പങ്കു വെച്ച് വടിവേലു.

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഹാസ്യതാരം ആണ് വിവേക്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച താരം പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്നായിരുന്നു ആരാധകരും കുടുംബാംഗങ്ങളും പ്രതീക്ഷിച്ചത് . എന്നാൽ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് കഴിഞ്ഞ ദിവസം പുലർച്ചയ്ക്ക് ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് വിവേക് എന്ന മഹാനടൻ ഈ ലോകത്തോട് വിട പറഞ്ഞു. വിക്രം, സൂര്യ, ജ്യോതിക, കാർത്തി,യോഗി ബാബു, വൈര മുത്തു, വിജയുടെ ‘അമ്മ ശോഭ തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന് യാത്രാമൊഴിയേകിയത്.

മലയാളം തമിഴ് സിനിമകളിലെ പ്രമുഖരെല്ലാം പ്രിയ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയെന്നും തനിക്ക് ഒരു സഹോദരനെയും ഉറ്റ സുഹൃത്തിനെയും ആണ് നഷ്ടമായത് എന്നും സുഹാസിനി വിഷമത്തോടെ പറയുന്നു. പ്രിയ സുഹൃത്തിന്റെ വേർപാടിൽ ഹൃദയഭേദകമായ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് തമിഴകത്തിന്റെ ഹാസ്യതാരം വടിവേലു. ഇരുവരും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വിവേക് ഒരു നല്ല മനുഷ്യൻ ആണെന്നും എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന വിവേകിന്റെ ഓരോ വാക്കുകളും നമ്മുടെ മനസ്സിൽ പതിയുമായിരുന്നു എന്ന് വടിവേലു നിറകണ്ണുകളുമായി പറയുന്നു. ഇങ്ങനെയൊരു മരണം വിവേകിന് സംഭവിച്ചത് സഹിക്കാനാവുന്നില്ല എന്നും അമ്മയുടെ അടുത്തയതിനാൽ അവസാനമായി ഒന്ന് കാണാൻ പോലും സാധിച്ചില്ല എന്നും കരച്ചിലോടെ വാക്കുകൾ ഇടറി വടിവേലു തന്റെ വീഡിയോയിലൂടെ പറഞ്ഞു. വിവേകിനെ അനുസ്മരിക്കുന്ന വടിവേലുവിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top