Movlog

Movie Express

വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിഅഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മലയാളം സിനിമ ടുഡേയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു.

ഏറെ ചർച്ച ചെയ്യപ്പെട്ട ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കി വരുന്ന ചിത്രം തീയേറ്ററുകൾ തുറന്നുയുടനെ റിലീസ് ചെയ്യും. കാവ്യാ പ്രകാശ് സംവിധാനവും ഷബ്‌ന മുഹമ്മദ് തിരക്കഥയും ഒരുക്കുന്ന ഉണ്ണി ആറിന്റെ കഥയായ വാങ്കിന്റെ ഗാനങ്ങൾ ഹിറ്റ്‌ ആയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചനാണ്. വർഷ രഞ്ജിത്താണ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പി എസ് റഫീക്കാണ് ഗാനരചന! ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തികച്ചും പ്രസക്തമായ ഒരു പ്രമേയമാണ് വാങ്ക് ചർച്ച ചെയ്യുന്നത്. വാങ്ക് വിളിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന റസിയ എന്ന പെൺകുട്ടിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഘർഷങ്ങളും ഈയടുത്തിറങ്ങിയ ട്രെയിലറിൽ വന്നു പോകുന്നുണ്ട്.

7ജെ ഫിലിമ്സിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് വാങ്ക് നിർമിക്കുന്നത്. ഇതാദ്യമായാണ് സംവിധാനവും തിരക്കഥയും രണ്ട് സ്ത്രീകൾ ചെയ്യുന്ന ഒരു ചിത്രം മലയാളത്തിൽ വരുന്നത്. മണിപ്പാൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള കാവ്യ മിറിയാഡ്‌ ആഡ് ഫിലിമ്സിൽ മൃദുൽ നായരോടൊപ്പം ചേർന്ന് മോഹൻലാൽ ക്രിസ് ഗെയ്ൽ എന്നിങ്ങനെ നിരവധി പ്രമുഖർക്കൊപ്പം പരസ്യ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി ടെക് എന്ന സിനിമയിൽ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള കാവ്യ സ്വതന്ത്ര സംവിധായിക ആകുന്ന ആദ്യത്തെ സിനിമയാണ് വാങ്ക്. ക്ലാസിക്കൽ നൃത്ത വേദിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി ഷബ്‌ന മുഹമ്മദ് വാങ്കിലൂടെ തിരക്കഥാകൃത്താകുന്നു. വാങ്കിൽ സുപ്രധാനമായ ഒരു വേഷവും ഷബ്‌ന കൈകാര്യം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ രണ്ട് പ്രവർത്തന മേഖലകളിൽ നിന്നും വരുന്ന കാവ്യയും ശബ്നയും ഒരുമിക്കുന്നത് തീർച്ചയായും സിനിമ പ്രേക്ഷകർക്ക് ഒരു നൂതനമായ അനുഭവം ആകുമെന്നതിൽ സംശയമില്ല. സിനിമ ചർച്ച ചെയ്യുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതിന്റെ സത്ത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകെട്ട്.

മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ. സുരേഷ് യു ആർ എസ് എഡിറ്റിംഗും ഡോൺ മാക്സ് ട്രെയിലർ കട്ടിംഗും ചെയ്തിരിക്കുന്നു. ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഉണ്ണി ആറും ആണ് വാങ്കിന്റെ കോ പ്രൊഡക്ഷൻ. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ , വിനീത്, മേജർ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്നി ഖാൻ, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കിൽ അണിനിരക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top