Movlog

Health

നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടാണോ? നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 10 ടിപ്പുകൾ

ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. മനസും ശരീരവും ഒരുമിച്ചു പ്രയത്നിച്ചാൽ മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളൂ. അങ്ങനെ ഉറക്കം ലഭിക്കാത്തതിനെയാണ് ഇന്സോമ്നിയ അഥവാ ഉറക്കമില്ലായ്മ എന്ന് പറയുന്നത്. ഒരു മനുഷ്യശരീരത്തിനെ ആരോഗ്യകരമായി കൊണ്ട് പോകുന്ന മൂന്ന് തൂണുകളിലെ പ്രധാനപ്പെട്ട ഒന്നാണ് നിദ്ര.

എന്താണ് ഉറക്കമില്ലായ്മ? രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ, ഉറക്കത്തിനിടയിൽ ഞെട്ടി എഴുന്നേറ്റ് പിന്നീട് ഉറങ്ങാൻ പറ്റാതെ ആവുക എന്നിവയെല്ലാം ആണ് ഉറക്കമില്ലായ്മയുടെ പ്രധാന ലക്ഷണങ്ങൾ. മാനസിക സമ്മർദങ്ങൾ,വേദനകൾ , മനസിനോ ശരീരത്തിനോ ഏറ്റ ആഘാതങ്ങൾ, പ്രായാധിക്യം, ചില മരുന്നുകളുടെ അനന്തരഫലം, ചില അസുഖങ്ങൾ എന്നിവ ആണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങൾ. വിഷാദരോഗമുള്ളവർക്കും ഉറക്കമില്ലായ്മ സംഭവിക്കാറുണ്ട്. സ്ത്രീകളിൽ ഗർഭകാലത്തും, ആർത്തവ സമയത്തും, ആർത്തവം നിൽക്കാൻ ആവുമ്പോഴും ഉറക്കമില്ലായ്മ കണ്ടു വരുന്നുണ്ട്.

ഉറക്കമില്ലായ്മ അകറ്റാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കിടക്കുന്ന മുറി വൃത്തിയായി സൂക്ഷിക്കുക, കിടക്കുന്ന മുറിയിലിരുന്ന് മറ്റു ജോലികൾ ചെയ്യാതിരിക്കുക, കൃത്യമായ സ്ലീപ് പാറ്റേൺ സൂക്ഷിക്കുക, കൃത്യമായ സമയത്ത് ഉറങ്ങിയും എഴുന്നേറ്റും നമ്മുടെ ശരീരത്തെ ആ പാറ്റേർണിലേക്ക് നമ്മൾ കൊണ്ടെത്തിക്കണം. ഉറങ്ങുന്നതിനു മുമ്പ് കുളിച്ച് വസ്ത്രം മാറ്റുന്നത് ശീലമാക്കുക, കിടക്കുന്നതിനു മുമ്പ് വെള്ളമോ, നേരിയ ചൂടുള്ള പാലോ കുടിക്കുന്നത് ശീലമാക്കുക. ഇതെല്ലം ഉറക്കം വരാൻ വേണ്ടി ചെയ്യാവുന്ന കാര്യങ്ങളാണ്. യോഗയും പ്രാണായാമവും ചെയ്യുന്നതും ഉറക്കം ലഭിക്കാൻ ഉത്തമം ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top