Movlog

Movie Express

എനിക്കിഷ്ടമാണ് -ആ അഭിനേത്രിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് ! അമ്മ നോക്കുന്നുണ്ട് – മനസ്സ് തുറന്ന് ഉണ്ണി മുകുന്ദൻ

മലയാള സിനിമയുടെ മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ യുവതാരനിരയിൽ ശരീര സംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരു നടൻ ഉണ്ടാവില്ല. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളിലൂടെ ആണ് താരം തന്റെ ഫിറ്റ്നസ് മുന്നോട്ട് കൊണ്ട് പോകുന്നത്. നടനും ഗായകനും ഇപ്പോൾ നിർമാതാവുമായ താരം രഞ്ജിത്ത് സംവിധാനം ചെയ്‌ത പൃഥ്വിരാജ് സുകുമാരന്റെ മലയാള അരങ്ങേറ്റ ചിത്രമായ “നന്ദന”ത്തിന്റെ തമിഴ് പതിപ്പ് ആയ “സീടൻ” എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്.

ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം ആണ് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. “തത്സമയം എന്ന പെൺകുട്ടി”, “ബോംബെ മാർച്ച്”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ” തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം തിളങ്ങി. വൈശാഖ് സംവിധാനം ചെയ്ത “മല്ലു സിങ്” ആണ് ഉണ്ണി മുകുന്ദന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. വമ്പൻ വിജയമായിരുന്ന ചിത്രം നൂറു ദിവസം വരെ പ്രദർശനം തുടർന്നിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത “വിക്രമാദിത്യൻ ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. പഠനവും ജോലിയും ഉപേക്ഷിച്ചായിരുന്നു സിനിമ എന്ന മോഹമായി ഉണ്ണി മുകുന്ദൻ ഇറങ്ങി തിരിച്ചത്. സിനിമയെന്ന ആഗ്രഹവുമായി ജോലിയുപേക്ഷിച്ചെത്തി സിനിമകൾ ഒന്നും ലഭിക്കാത്തതിന്റെ സമ്മർദവും എങ്ങനെ സിനിമയിൽ എത്തിച്ചേരുമെന്ന വിഷമങ്ങളും ഉണ്ണി മുകുന്ദനെ അന്ന് വല്ലാതെ അലട്ടിയിരുന്നു.

ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ആണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത. “മേപ്പടിയാൻ “, “ചോക്ലേറ്റ് റീറ്റോൾഡ് “, ” ബ്രൂസ്‌ലി” തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിമുകുന്ദൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. “മാമാങ്കം”, ” മിഖായേൽ” എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ. “മാമാങ്കം” എന്ന ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കറെ അവതരിപ്പിച്ചു ഒരുപാട് പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിരുന്നു താരം.

താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് “മാമാങ്ക”ത്തിലെ ചന്ദ്രോത്ത് പണിക്കർ. “ഭ്രമം” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. അടുത്തിടെ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. താരത്തിന്റെ “മേപ്പടിയാൻ” എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

ഇപ്പോഴിതാ വിവാഹ വാർത്തകളോട് പ്രതികരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ജീവിതത്തിൽ സംഭവിക്കേണ്ട ഒരു കാര്യമാണ് വിവാഹം. അമ്മ വിവാഹം ആലോചിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. അഭിനേത്രിയെ വിവാഹം കഴിക്കുമോ എന്ന് താരത്തിനോട് ചോദിച്ചപ്പോൾ ആഗ്രഹം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. എനിക്കിഷ്ടമാണ് എന്നാൽ അത് നടക്കുമോ എന്ന് അറിയില്ല എന്നായിരുന്നു താരം നൽകിയ മറുപടി. ഉണ്ണിയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് അമ്മ. നാളെയാണ് കല്യാണം എന്ന് പറഞ്ഞാൽ ഇന്ന് ഉച്ച കൊണ്ട് തന്നെ അമ്മ എല്ലാം റെഡി ആക്കും എന്നും താരം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top