Movlog

India

യുഎഇയിൽ താമസ വിസക്കാർക്ക് മടങ്ങാൻ അനുമതി ! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

യുഎഇയിൽ ഇന്ന് മുതൽ യാത്ര ഇളവുകൾ നൽകും. യുഎഇയിൽ നിന്ന് വാക്സിൻ എടുത്ത ഇന്ത്യക്കാരായ താമസ വിസക്കാർക്ക് ഇനി മടങ്ങാൻ അനുമതി. യാത്രാവിലക്കുകളിൽ പുതിയ ഇളവുകൾ വന്നതോടെ യാത്രക്കാർക്ക് യുഎഇ എമിഗ്രേഷൻ അധികൃതർ മടങ്ങി വരാൻ അനുമതി നൽകുകയാണ്. അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിഭാഗം ആളുകളും ഓഗസ്റ്റ് ആദ്യ ശനിയാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്. അനുമതി ലഭിച്ച യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എടുത്ത് റാപ്പിഡ് പിസിആർ പരിശോധനയുടെ ഫലവും കയ്യിൽ കരുതണം.

യുഎഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസം വിസക്കാർക്ക് മാത്രമാണ് മടങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്. താമസ വിസയുടെ കാലാവധി തീർന്നവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി എടുക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ സന്ദർശക വിസയിൽ വന്നവർക്ക് മടങ്ങാൻ അനുമതിയില്ല. ദുബായ് വിസക്ക് ആയി ജിഡിആർഎഫ്എയുടെയും അബുദാബി ഉൾപ്പെടെ മറ്റു വിസയ്ക്കായി ഐസിഎയുടെ അനുമതിയും ആണ് യാത്രക്കാർ തേടേണ്ടത്. ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് പ്രവാസികളും മറ്റും ഖത്തർ ഉൾപ്പെടെയുള്ള ഇടത്താവളങ്ങൾ വഴി യുഎഇയിലേക്ക് സഞ്ചരിക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top