Movlog

Movie Express

കഴിഞ്ഞ അഞ്ചുവർഷമായി 15 കോടിയോളം ഇൻകംടാക്സ് നൽകുന്ന ഒരു പൗരനാണ് താൻ!

പ്രശസ്ത അവതാരകനായ കപിൽ ശർമയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദി കപിൽ ശർമ്മ ഷോയിലൂടെ ശ്രദ്ധേയനായ കപിൽ നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അസാധ്യ നർമ്മബോധമുള്ള ഒരു താരമാണ് കപിൽ ശർമ. ബോളിവുഡ് താരങ്ങളെ അഭിമുഖം ചെയ്യുന്ന അദ്ദേഹത്തിന്റെ ഷോകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 2007ൽ ദ ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചാലഞ്ച് എന്ന കോമഡി റിയാലിറ്റി ഷോയിലൂടെ ആണ് കപിൽ ശ്രദ്ധേയനാകുന്നത്.

അവതരണത്തിനു പുറമേ “കിസ് കിസ്‌കോ പ്യാർ കരൂ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു താരം. ചില സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകനായി ഇപ്പോഴും സജീവമാണ് കപിൽ ശർമ. 2016ൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെൻഷൻ ചെയ്തുകൊണ്ട് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ബിഎംസി കൈക്കൂലി ആവശ്യപ്പെടുന്നു എന്ന് കുറിച്ചു കൊണ്ടായിരുന്നു കപിൽ ശർമ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചുവർഷമായി 15 കോടിയോളം ഇൻകംടാക്സ് നൽകുന്ന ഒരു പൗരനാണ് താനെന്നും എന്നിട്ടും തനിക്കൊരു ഓഫീസ് പണിയാൻ ബിഎംസി അഞ്ചു ലക്ഷം രൂപ കൈക്കൂലി ആണ് ആവശ്യപ്പെടുന്നതെന്നും കപിൽ ശർമ ട്വീറ്റ് ചെയ്തു. ഇതാണോ പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്ന അച്ഛേ ദിൻ എന്നായിരുന്നു അദ്ദേഹം മോദിയോട് ചോദിച്ചത്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു ഷോയിൽ പറഞ്ഞിരുന്നു.

25 വർഷമായി ഈ മേഖലയിൽ സജീവമായിട്ടുള്ള കപിൽ 15 വർഷമായി ടിവിയിൽ പ്രവർത്തിക്കുന്നുണ്ട്. തമാശ പറയുന്നത് ഒരു വലിയ കാര്യമായി ഒരിക്കലും കരുതിയിരുന്നില്ല. കാരണം പഞ്ചാബികൾ എപ്പോഴും തമാശ പറഞ്ഞു കൊണ്ടേയിരിക്കും. അത് പഞ്ചാബികൾക്ക് സ്വാഭാവികമായി വരുന്ന ഒരു കാര്യമാണ്. തമാശ പറയുന്നതിൽ പണം ലഭിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് കപിൽ പറയുന്നു. ആ ട്വീറ്റിന് മറുപടിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തിയിരുന്നു.

കോഴ ചോദിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ ട്വീറ്റ് വി വാ ദ മാ യ തോടെ നാടുവിട്ടു പോവുകയായിരുന്നു എന്ന് കപിൽദേവ് ഷോയിൽ പറഞ്ഞു. മാലിദ്വീപിലേക്ക് ആയിരുന്നു കപിൽ പോയത്. അവിടെ ചെന്ന് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ഒരു മുറി വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. താങ്കൾ വിവാഹിതനാണോ എന്ന് ചോദിച്ചപ്പോൾ ഇല്ല ഒരു ട്വീറ്റ് ചെയ്തു എന്നായിരുന്നു കപിൽ മറുപടി നൽകിയത്.

9 ദിവസത്തോളം അവിടെ താമസിക്കുന്നതിന് നഷ്ടമായത് 9 ലക്ഷം രൂപയായിരുന്നു. ആ ഒരൊറ്റ ട്വീറ്റിന് ചിലവായ പണം ആയിരുന്നു അത്. തന്റെ വിദ്യാഭ്യാസത്തിന് പോലും അത്രയും പണം മുടക്കിയിട്ടില്ല എന്ന് കപിൽ ശർമ തമാശരൂപേണ പറയുന്നു. മ ദ്യ പി ച്ചി ട്ട് ചെ യ്ത താ യി രു ന്നു ആ ട്വീറ്റ് എന്നാണ് കപിൽ ശർമ പങ്കുവെച്ചത്. ഡ്ര ങ്ക് ട്വീറ്റ് എന്നാണ് അതിനെ താരം വിശേഷിപ്പിക്കുന്നത്. ട്വിറ്ററിൽ പങ്കു വെക്കുന്ന മിക്ക ട്വീറ്റുകളിൽ ചിലത് താൻ ഉത്തരവാദി ആണെങ്കിലും ചില ട്വീറ്റുകളുടെ ഉത്തരവാദി പല പ്രമുഖ ലിഖർ ബ്രാൻഡുകൾ ആണെന്നും അദ്ദേഹം തമാശയോടെ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top