Movlog

Faith

പോലീസ് സ്റ്റേഷനിൽ വെച്ച് ഒരാളുടെ ജീവൻ എടുത്ത പ്രതിക്ക് പിറന്നാൾ ആഘോഷം ! കൂട്ടിനു എസ് ഐയും –

ഒരാളുടെ ജീവൻ എടുത്ത കേസിൽ അറസ്റ്റിലായ പ്രതിക്ക് പോലീസ് സ്റ്റേഷനിൽ ഗംഭീര പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചുളള പിറന്നാൾ ആഘോഷം ഒരുക്കിയ മുംബൈ പോലീസിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ദാനിഷ് ഷെയ്ഖ് എന്ന കുറ്റവാളിക്ക് കേക്ക് നൽകുന്ന സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് ശിക്ഷ അനുഭവിക്കാൻ ജയിലിൽ അടയ്ക്കുന്ന കുറ്റവാളികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്ന പോലീസിനെ വിമർശിക്കുകയാണ് പൊതുജനങ്ങൾ.

ജോഗേശ്വരി പോലീസ് സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. സംഭവം വൈറലായതോടെ മഹേന്ദ്ര നിർലേക്കർ എന്ന് ഉന്നത മുംബൈ പോലീസ് ഉദ്യോഗസ്ഥനെ വെസ്റ്റ് കൺട്രോൾ റൂമിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകിയിരിക്കുകയാണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സോണൽ ഡിസിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കാണാനിടയായി. ഉടൻ തന്നെ വിശദമായി അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.

പോലീസുകാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങളാണ് കുറ്റവാളികൾക്ക് നിയമവ്യവസ്ഥിതികളെ ഭയമില്ലാതെ ആക്കുന്നത്. ഇതുതന്നെയാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതിന് ഉള്ള കാരണം. നട്ടെല്ലുള്ള ഒരു നിയമവ്യവസ്ഥയും പോലീസ് ഡിപ്പാർട്ട്മെന്റ് മാണ് രാജ്യത്തിനാവശ്യം. അല്ലെങ്കിൽ ഇനിയും ഇത് പോലുള്ള പിറന്നാൾ ആഘോഷങ്ങൾ പല സ്റ്റേഷനുകളിൽ ആയി നടന്നുകൊണ്ടിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top