Movlog

India

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിൽ തന്റെ പ്രണയിനിയെ സ്വന്തമാക്കുന്ന സമയത്ത് മനം മയങ്ങി വീഴുന്ന വരന്റെ വീഡിയോ വൈറലാവുന്നു

വിവാഹങ്ങൾ ഇന്ന് ആഘോഷങ്ങളുടെ പൂരം ആയി മാറിയിരിക്കുകയാണ്. പണ്ടു കാലങ്ങളിൽ അമ്പലത്തിലോ പള്ളിയിലോ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നിരുന്ന ലളിതമായ ചടങ്ങുകൾ ഇന്ന് ആഴ്ചകൾ നീളുന്ന ആഘോഷങ്ങൾ ആയി മാറിയിരിക്കുകയാണ്. തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യങ്ങളും വിവാഹത്തിനു വേണ്ടി ചിലവാക്കാൻ ഇന്നത്തെ യുവാക്കൾക്ക് മടിയില്ല.

വിവാഹങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് ആണ് ഇന്ന് ഏറ്റവും പ്രാധാന്യം. വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും ഉള്ള ഫോട്ടോഷൂട്ടുകൾക്ക് പുറമെ വിദേശത്ത് പോയിട്ട് വരെയുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് നടക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ ദിവസം എന്നും ഓർക്കുവാൻ ആയി അതിൽ വ്യത്യസ്തത കൊണ്ടു വരാൻ ഇന്ന് എല്ലാവരും ശ്രമിക്കുന്നു.

അങ്ങനെയാണ് ഉത്തരേന്ത്യയിൽ കണ്ടുവന്നിരുന്ന ഹൽദി, മെഹന്ദി, സംഗീത പോലുള്ള ചടങ്ങുകൾ ഇന്ന് നമ്മുടെ നാട്ടിലും കണ്ടു വരുന്നത്. ചടങ്ങുകളിലും വേഷങ്ങളിലും ഉള്ള വ്യത്യസ്തതകൾ കൊണ്ട് വിവാഹങ്ങൾ ആർഭാടവും ആഘോഷമായി മാറ്റുകയാണ് ഇന്നത്തെ യുവാക്കൾ. സംഗീതവും നൃത്തവും ആയി സിനിമകളിൽ ഉള്ളതുപോലെ മനോഹരമാണ് ഇന്നത്തെ വിവാഹങ്ങൾ.

ഇപ്പോഴിതാ വിവാഹത്തിൽ നവവധുവിന്റെ സൗന്ദര്യം കണ്ട് മയങ്ങി വീഴുന്ന വരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. പങ്കു വെച്ച് നിമിഷനേരം കൊണ്ട് ആണ് വൈറൽ തരംഗമായത്. വധുവിന്റെ വരവിനായി വരാനും സുഹൃത്തുക്കളും കാത്തു നിൽക്കുകയും കണ്ടയുടൻ തന്നെ മനം മയങ്ങി വീഴുകയും ചെയ്യുന്ന രസകരമായ ഈ വീഡിയോ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ.

കൂട്ടുകാരികൾക്കൊപ്പം എത്തിയ വധുവിനെ കണ്ട വരൻ മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നു. പിന്നീട് ചിരിക്കുന്നു. ഇതു കണ്ട് ഒപ്പമുള്ള കൂട്ടുകാരും ചിരിക്കുന്നു. അടുത്ത നിമിഷം തന്നെ വരൻ എഴുന്നേറ്റ് വധുവിന്റെ കൈ പിടിച്ചു വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. “വെടി എബൌട്ട്” എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വധുവിന്റെയും വരന്റെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ഒന്നും പങ്കു വച്ചില്ല.

“നിങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുമ്പോൾ” എന്ന് പങ്കുവെച്ചു കൊണ്ടാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ തന്നെ വിവാഹം കഴിക്കുകയെന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. വിവാഹ വേഷത്തിൽ അതിമനോഹരിയായി എത്തിയ തന്റെ നവ വധുവിനെ കണ്ടു മനം മയങ്ങുന്ന വരന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

View this post on Instagram

 

A post shared by WedAbout.com (@wedabout)

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top