Movlog

India

കിടക്ക പങ്കിടാനുള്ള വസ്‌തു മാത്രമായിരുന്നു ഭർത്താവിന് താൻ…മൂന്ന് മക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിൽ നിന്നും പടിയിറങ്ങി പ്രതിസന്ധികളോട് പൊരുതി വിജയം നേടിയ ഷെറിന്റെ ജീവിതകഥ…

സ്ത്രീകളെ ബഹുമാനിക്കുകയും അമ്മമാരെ ശൈവമായി കാണുകയും രാജ്യത്തിനെ പോലും ഭാരത മാതാവ് എന്ന് വിശേഷിപ്പിക്കുന്ന സംസ്കാരം ആണ് നമ്മളുടേത്. എന്നാൽ നമ്മുടെ സമൂഹത്തിൽ പലപ്പോഴും വിവാഹ ജീവിതങ്ങളിൽ സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളായി മാത്രമാണ് ചില പുരുഷന്മാർ കാണുന്നത്. സ്വന്തം ലൈം ഗി ക സുഖത്തിനു വേണ്ടി മാത്രം ആസ്വദിക്കേണ്ടവരാണ് സ്ത്രീകൾ എന്നാണ് ചിലരുടെ ധാരണ. വീട്ടിലുള്ള സ്ത്രീകളുടെ ആവശ്യങ്ങൾ അറിയാനും അവരുടെ വിശേഷങ്ങൾ ചോദിക്കാനും നേരവും സൗകര്യവും ഇല്ലെങ്കിലും കിടക്കയിൽ കീഴ്പ്പെടുത്തുവാൻ മിടുക്കരായ പല പുരുഷന്മാരും ഉണ്ട്.

കിടക്ക പങ്കിടാൻ വേണ്ടി മാത്രം വിവാഹം കഴിക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട്. ഇപ്പോഴിതാ സ്വന്തം ചോരയിൽ പിറന്ന മക്കളെയും ഭാര്യയേയും തെരുവിൽ ഉപേക്ഷിച്ച ഭർത്താവിനു മുന്നിൽ പരാജയപ്പെടാതെ ജീവിതത്തോട് പൊരുതി വിജയം നേടിയ ഷെറിൻ എന്ന സ്ത്രീയുടെ ജീവിതകഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കുന്നത് കൊണ്ടും, ജോലിയൊന്നും ഇല്ലാത്തതിനാലും കുടുംബക്കാർക്ക് ബാധ്യത ആകരുതെന്ന് കരുതുന്നത്കൊണ്ടും പല സ്ത്രീകളും ഇഷ്ടമല്ലാത്ത വിവാഹജീവിതം തുടർന്നുകൊണ്ടേയിരിക്കും.

ജീവിതം എത്ര മനോഹരമാണെന്ന് അവർ തിരിച്ചറിയുന്നില്ല. തനിക്ക് വിലകൽപ്പിക്കാത്ത ഒരു ബന്ധത്തിൽ നിന്നും തല ഉയർത്തി കൊണ്ട് നടന്നു നീങ്ങാൻ സ്ത്രീകൾക്ക് സാധിക്കണം. പൊരുത്തപ്പെടാനാവാത്ത ജീവിതം തള്ളിനീക്കി കൊണ്ടുപോകുവാൻ ഉള്ളതല്ല ഒരു സ്ത്രീയുടെ ജീവിതം. വിവാഹ മോ ചി ത യായ സ്ത്രീയെ പലപ്പോഴും കുറ്റപ്പെടുത്തുന്ന സമൂഹം കാരണം, അവരുടെ ചോദ്യങ്ങൾ ഭയന്നു കൊണ്ടാണ് പല സ്ത്രീകൾ അതിനു തയ്യാറാകാതെ വരുന്നത്.

വിവാഹ മോ ചി ത യായ സ്ത്രീയെ ആണല്ലോ സമൂഹം ഇപ്പോഴും കുറ്റപ്പെടുത്തുന്നത്. ഭർത്താവിന് അവിഹിത ബന്ധം ഉണ്ടായാൽ അത് ഭാര്യയുടെ കഴിവ്‌കേട്, ഭാര്യ പിണങ്ങിപ്പോന്നാൽ അവൾ മോശക്കാരി. അങ്ങനെ എല്ലാ കുറ്റവും സ്ത്രീക്ക് നേരെ മാത്രം ആകും. ക്രൂരമായി ചെയ്യപ്പെട്ടാൽ അത് സ്ത്രീകളുടെ വസ്ത്രധാരണവും അവൾ രാത്രി പുറത്തിറങ്ങി നടന്നിട്ടും ആണെന്ന് കുറ്റപ്പെടുത്തുന്ന ഒരു സമൂഹത്തിനിടയിൽ ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ.

ഇപ്പോഴിതാ ഷെറിൻ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു മുസ്ലിം കുടുംബത്തിലായിരുന്നു ഷെറിൻ ജനിച്ചത്. ഓർമ്മവച്ച കാലം മുതൽ ഷെറിന്റെ അമ്മയും അച്ഛനും തമ്മിൽ വഴക്ക് കൂടുന്നതാണ് കണ്ടിട്ടുള്ളത്. അവരുടെ വഴക്കുകൾ കണ്ട് ബാല്യം മരവിച്ച അവസ്ഥയിൽ എത്തി. അധികം വൈകാതെ തന്നെ ഷെറിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു. ഭർത്താവിൽ നിന്നും മോശം അനുഭവങ്ങൾ ലഭിച്ച അമ്മ മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായി.

ആരുടേയും കുറ്റം പറച്ചിലുകളും ചോദ്യങ്ങളും വകവയ്ക്കാതെ രണ്ടാം വിവാഹത്തിൽ അമ്മ സന്തോഷം കണ്ടെത്തി. എന്നാൽ സമുദായക്കാർ അമ്മയുടെ സ്വഭാവം ശരിയല്ല എന്ന രീതിയിൽ അമ്മയെ പരസ്യമായി അപമാനിച്ചു. ആ അപമാനത്തിൽ മനംനൊന്ത് അമ്മ തീകൊളുത്തി ചെയ്യുകയായിരുന്നു. എന്നാൽ അമ്മയുടെ ഭർത്താവ് ഷെറിനെയും സഹോദരിയെയും വിവാഹം കഴിപ്പിക്കാനും നല്ലൊരു കുടുംബജീവിതം അവർക്ക് ലഭിക്കാനും ആഗ്രഹിച്ചിരുന്നു.

എന്നാൽ അവരെ കാത്തിരുന്നത് കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും രണ്ടു വീടുകൾ ആയിരുന്നു. സഹോദരി വിവാഹം കഴിഞ്ഞു പോയ വീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീ ഡി പ്പി ക്കപ്പെ ട്ടു. ക്രൂരമായ പീ ഡ ന ങ്ങ ൾ ക്കൊടുവിൽ ഗ ർ ഭി ണിയായ സഹോദരിക്ക് അവർ വിഷം നൽകി കൊന്നു. ഷെറിന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന അമ്മയും സഹോദരിയും ഇല്ലാതായതോടെ അവൾ ആകെ തകർന്നു. ഒടുവിൽ ഷെറിനും ഒരു മകൻ പിറന്നു.

കിടക്ക പങ്കിടാൻ ഉള്ള ഒരു വസ്തു മാത്രമായിരുന്നു ഭർത്താവിന് അവൾ. ആ ആവശ്യം ഇടയ്ക്കിടയ്ക്ക് നിറവേറ്റി മൂന്നുമക്കളെ സമ്മാനിച്ച അയാൾ ഷെറിനെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. ഒടുവിൽ മൂന്ന് മക്കളെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്നും പടിയിറങ്ങി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ഷെറിൻ ആഗ്രഹിച്ചു. കാരണം അവൾക്ക് സംഭവിച്ചത് ഒരിക്കലും അവളുടെ മക്കൾക്ക് സംഭവിക്കരുതെന്ന് അവൾ കരുതി. അങ്ങനെ ഒരു ചെറിയ ബിരിയാണി സ്റ്റാൾ തുടങ്ങി എങ്കിലും ചില അധികൃതർ തടഞ്ഞു കച്ചവടം നിർത്തി.

തോറ്റു പിന്മാറാൻ ഷെറിൻ ഉദ്ദേശിച്ചില്ല. ഷെറിന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറായിരുന്നു. ആ തൊഴിൽ ഷെറിൻ ഏറ്റെടുത്തു. കൈയിലുണ്ടായിരുന്ന പണം വെച്ച് ഒരു ഓട്ടോ വാങ്ങി. മറ്റുള്ള പുരുഷ ഓട്ടോഡ്രൈവർമാർക്ക് ഒപ്പം ഷെറിൻ ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോൾ നല്ല പ്രതികരണം ഒന്നും ആയിരുന്നില്ല ലഭിച്ചത്. വരുമാനം കൂടി ലഭിക്കാൻ തുടങ്ങിയതോടെ മറ്റ് ഓട്ടോതൊഴിലാളികൾ പരസ്യമായി ഷെറിനെ അപമാനിക്കാൻ ശ്രമിച്ചു. പലരും ഓട്ടം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിലൊന്നും ഷെറിൻ തളർന്നില്ല.

എല്ലാ പ്രതിസന്ധികളെയും ധൈര്യപൂർവ്വം അതിജീവിച്ച് മുന്നോട്ട് പോവുകയായിരുന്നു ഷെറിൻ. മക്കളെ പഠിപ്പിക്കണം, ഒരു വീട്, കാർ എന്നിവ സ്വന്തമാക്കണം എന്നിങ്ങനെയെല്ലാം ഉള്ള സ്വപ്നങ്ങളായിരുന്നു അവളെ മുന്നോട്ട് നയിച്ചത്. അതിനുള്ള കഠിന പരിശ്രമത്തിലാണ് ഷെറിൻ ഇപ്പോൾ. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ് എല്ലാവർക്കും ഉണ്ടാകണം. നിറഞ്ഞ കയ്യടിയോടെ ആണ് ഷെറിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പെൺകുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കുന്ന മാതാപിതാക്കൾക്കും ഒറ്റപ്പെട്ട് പോകുന്ന പെൺകുട്ടികൾക്കും പ്രചോദനം ആണ് ഷെറിന്റെ കുറിപ്പ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top