Movlog

Uncategorized

ആലീസിന്റെ വിവാഹ വിരുന്നിന് സീരിയൽ താരങ്ങൾ ഒന്നും പങ്കെടുക്കാത്തതിന്റെ കാരണം

“കടമറ്റത്തു കത്തനാർ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആലീസ് ക്രിസ്റ്റിയുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ആയിരുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് ആലീസിനെ വിവാഹം കഴിച്ചത്. മുത്തുകൾ പതിപ്പിച്ച വെള്ള ഗൗൺ അണിഞ്ഞ് അതീവ സുന്ദരി ആയിട്ടായിരുന്നു ആലിസ് പള്ളിയിലെത്തിയത്.

പച്ച നിറമുള്ള സാരിയായിരുന്നു മന്ത്ര കോടിയായി സജിൻ ആലീസിന് നൽകിയത്. പള്ളിയിൽ വച്ച് ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ടും മന്ത്രകോടി അണിയിക്കുന്നതും നടന്നത്. പിന്നീട് അഡൂർ ഉള്ള വൈറ്റ് പോർട്ടിക്കോ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ സൽക്കാര ചടങ്ങുകൾ നടന്നത്. നിലവിൽ “തിങ്കൾ കലമാൻ”, “മിസിസ് ഹിറ്റ്‌ലർ” എന്നീ പരമ്പരകളിൽ അഭിനയിക്കുന്ന ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹ വിരുന്നിന് സീരിയൽ താരങ്ങൾ എല്ലാവരും ഉണ്ടാകുമെന്ന് കരുതിയെങ്കിലും താരങ്ങൾ ആരും വിരുന്നിനു എത്തിയില്ല.

സീരിയൽ താരങ്ങൾ ആരും വിരുന്നിന് പങ്കെടുക്കാത്തത് ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഇതോടെ തിരുവനന്തപുരത്ത് മറ്റൊരു വിരുന്നിൽ ആയിരിക്കും സീരിയൽ പ്രവർത്തകർക്കും താരങ്ങൾക്കും വിരുന്ന് ഒരുക്കുന്നത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. വിവാഹ സൽക്കാരത്തിന് സീരിയൽ മേഖലയിൽ നിന്നും ആരും എത്താത്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എന്തുകൊണ്ടാണ് സീരിയൽ താരങ്ങൾ ആരും വന്നു ആശംസകൾ നേരാഞ്ഞത് എന്ന് ആരാധകർക്കിടയിൽ സംശയം ഉയർന്നു.

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം പുറത്തുവന്നപ്പോൾ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരപ്രഭ ഒന്നുമില്ലാത്ത വിവാഹമായിരുന്നു ആലീസിന്റേത് എന്ന് ആരാധകർ വിലയിരുത്തി. “സ്ത്രീപദം”,”കസ്തൂരിമാൻ”,” മഞ്ഞുരുകും കാലം “തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്.

അടുത്തിടെ ആയിരുന്നു താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിലെ ആദ്യത്തെ വീഡിയോ തന്നെ വിവാഹത്തിന്റെ തീയതി പങ്കുവെക്കുന്ന സേവ് ദി ഡേറ്റ് ആയിരുന്നു. പ്രതിശ്രുത വരൻ സജിനെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യ വീഡിയോ പങ്കു വെച്ചത്. പിന്നീട് മെഹന്തി ചടങ്ങുകളും ഹൽദി ആഘോഷങ്ങളുടെ വീഡിയോകളും എത്തി. അടുത്തിടെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആലീസ് ആരാധകരുമായി പങ്കു വെച്ചത്.

വിവാഹത്തിനു മുമ്പ് ആലീസിന് ഒരു വിവാഹ സമ്മാനം നൽകി സജിൻ. “ബദ്ലഹേം” എന്ന പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആലിസ് പുതിയ വീഡിയോയിലൂടെ പങ്കു വെച്ചത്. ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് സജിനും കുടുംബത്തോടൊപ്പം പുതിയ വീടിന്റെ പാല് കാച്ചുന്ന വീഡിയോ താരം ആരാധകരുമായി പങ്കു വെച്ചത്. ആലീസിന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ഉണ്ടാക്കിയ വീട് ആണ് ബത്ലെഹേം എന്നും താരം കൂട്ടിച്ചേർത്തു.

നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന്റെ വിവാഹം. കോവിഡ് പ്രതിസന്ധികളും , സീരിയൽ തിരക്കുകളും കാരണം നീണ്ടു പോവുകയായിരുന്നു. ആലീസിന്റെ വിവാഹത്തിന്റെയും സത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് ആലീസിന് ആശംസകളുമായി മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top