Movlog

Faith

ഒമ്പത് വർഷം മുമ്പ് നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർക്ക് മുന്നിൽ എഴുന്നേറ്റ് നടന്നും വർക്ക് ഔട്ട് ചെയ്‌തും സ്വർണ തോമസ് …..

റിയാലിറ്റി ഷോകളിലൂടെ നിരവധി താരങ്ങളെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. സായി പല്ലവി, ഷംന കാസിം, ഹിഷാം അബ്ദുൽ വഹാബ്, നജീം അർഷാദ്, അമൃത സുരേഷ് തുടങ്ങി നിരവധി താരങ്ങളെയാണ് റിയാലിറ്റി ഷോകളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അമൃതയിൽ സംപ്രേഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വർണ തോമസ്. ഷോ കഴിഞ്ഞതോടെ മോഡലിങ്ങിലും സിനിമയിലും സ്വർണയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു.

പെട്ടെന്ന് സ്വർണ്ണ അപ്രത്യക്ഷമാവുകയായിരുന്നു. ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു ദുരന്തം സംഭവിക്കുകയായിരുന്നു താരത്തിന്. ആ ദുരന്തത്തെ അതിജീവിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുകയാണ് സ്വർണ ഇപ്പോൾ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയ സ്വർണ്ണ അനിയന്റെ ശബ്ദം കേട്ട് ബാൽക്കണിയിലേക്ക് പോവുകയായിരുന്നു. അവിടെ നിന്ന് താഴേക്ക് എത്തി നോക്കിയപ്പോൾ കാൽ വഴുതി അഞ്ചാം നിലയിൽ നിന്ന് നേരെ താഴേക്ക് വീണു.

മൂന്നു ദിവസത്തിനു ശേഷം ആയിരുന്നു താരത്തിനു ബോധം വീണത്. ബോധം വന്നപ്പോൾ ആശുപത്രിയിൽ എല്ലാവരും ഉണ്ടായിരുന്നു. ഇനി ഒരിക്കലും നൃത്തം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവൾ തകർന്നു പോയി. ആ വീഴ്ചയിൽ സ്വർണയുടെ നട്ടെല്ല് തകർന്നു. നടക്കാൻ പോലുമാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. ഒന്നര മാസത്തോളം കൊച്ചിയിൽ ആശുപത്രിയിൽ കിടന്ന സ്വർണ്ണ വർഷങ്ങളോളം ചികിത്സയിലായിരുന്നു.

ചലനശേഷി ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഇടത്തുനിന്ന് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം സ്വന്തം കാലിൽ നിൽക്കാൻ ഇന്ന് സ്വർണയ്ക്ക് സാധിക്കുന്നു. മഴവിൽ മനോരമയിൽ ജഗദീഷ് അവതരിപ്പിക്കുന്ന പണം തരും പടം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് 2013ൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് സ്വർണ വെളിപ്പെടുത്തിയത്. സഹോദരൻ പവൻ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ നേരെ ബാൽക്കണിയിലേക്ക് പോയതായിരുന്നു സ്വർണ്ണ.

ഹീൽസ് ധരിച്ചാൽ മഴവെള്ളത്തിൽ കാൽവഴുതി നേരെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക്. ആരും കണ്ടില്ല. അവിടെ നിന്ന ഒരു കൊച്ചു കുട്ടിയാണ് അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ ടെറസിൽ നിന്ന് വീണതാണെന്ന് അവർക്ക് മനസ്സിലായില്ല. പുറമേ യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. പരിക്കുകൾ മുഴുവനും ശരീരത്തിനകത്ത് ആയിരുന്നു. സ്വർണ്ണ പറഞ്ഞപ്പോൾ ആയിരുന്നു ടെറസിൽ നിന്നും വീണതാണ് എന്ന് അവർ മനസ്സിലാക്കിയത്.

ആദ്യം ഒരു ആശുപത്രിയിൽ കൊണ്ടുപോയി. ശ്വാസകോശത്തിന് ക്ഷതം ഉണ്ടായിരുന്നതിനാൽ അവസ്ഥ മോശമായി കൊണ്ടിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോളാണ് നട്ടെല്ലിനും ശ്വാസകോശത്തിനും കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത്. പിന്നീട് ബോധം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനു ശേഷം ആയിരുന്നു തിരികെ കിട്ടിയത്. ചലനശേഷി നഷ്ടപ്പെട്ടു എന്ന വാർത്ത കേൾക്കാനായിരുന്നു സ്വർണ്ണ ഉണർന്നത്.

ബോധം വന്നപ്പോൾ സ്വർണ്ണ എഴുതി ചോദിച്ചത് നൃത്തം ചെയ്യാൻ കഴിയുമോ എന്നായിരുന്നു. അതിന് കഴിയില്ല എന്ന് മനസ്സിലായപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ വിഷം നൽകി കൊല്ലുമോ എന്നും ഇനി ജീവിക്കേണ്ട എന്നും സ്വർണ്ണ ഡോക്ടർമാരോട് പറഞ്ഞു. പിന്നീടങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. അങ്ങനെയൊരിക്കൽ ചെറുതായി കാലുകൾ അനക്കാൻ സാധിച്ചപ്പോൾ ആണ് ഡോക്ടർമാർ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് പറഞ്ഞത്.

അന്ന് തുടങ്ങിയ ശ്രമങ്ങളാണ് ഇന്ന് എഴുന്നേറ്റു നിൽക്കാനും വർക്ക് ഔട്ട് ചെയ്യാനുള്ള അവസ്ഥയിലേക്ക് സ്വർണയെ എത്തിച്ചത്. വീണ്ടും ഒരു വർഷത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് സ്വർണയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിച്ചത്. അപകടത്തിനു ശേഷം പഠനം പൂർത്തിയാക്കിയ സ്വർണ്ണ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ എച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. അനൂപ് മേനോനും ഭൂമിക ചൗളയും ഒന്നിച്ച “ബഡ്ഡി” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സ്വർണ്ണ 4 മലയാള സിനിമകളിലും രണ്ടു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top