Movlog

Faith

നിയമം സിനിമ നടിക്കും സാധാരണക്കാരിക്കും ഒരു പോലെ ആകണം!തുറന്നടിച്ചു ശ്രീജിത്ത് പെരുമന

2017ൽ കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ ഉയർന്നു കേട്ടിരുന്ന പേരായിരുന്നു ജനപ്രിയ നടൻ ദിലീപിന്റേത്. വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ആണിത് വഴിവെച്ചത്. ഒരു വിഭാഗം ആളുകൾ അജിജീവിതയെ പിന്തുണച്ചപ്പോൾ മറ്റൊരു വിഭാഗം ആളുകൾ ഇത് ദിലീപിന്റെ അഭിനയ ജീവിതത്തെ തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ആരോപിച്ചു. ദിലീപിന്റെ കേസിൽ ആദ്യം മുതൽക്കെ പിന്തുണച്ച് രംഗത്തെത്തിയ അഭിഭാഷകരായിരുന്നു ശ്രീജിത്ത് പെരുമനയും സംഗീത ലക്ഷ്മണനും.

ഇരുവരും അതിജീവിതയെയും കേരള പോലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ദിലീപിന് പൂർണ പിന്തുണയേകി പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ശ്രീജിത്ത് പെരുമന പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. സെലിബ്രിറ്റികളുടെ ക ന്യാ ച ർമ്മത്തിന് മാത്രമല്ല ഈ നാട്ടിലെ അബലകൾ ആയ സാധാരണക്കാരുടെയും മാനത്തിനും വിലയുണ്ടെന്ന് മനസ്സിലാക്കണം കേരള പോലീസേ എന്ന് രൂക്ഷമായി വിമർശിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന.

ദിലീപിന്റെ കേസിൽ നിർണായകമായ വഴിത്തിരിവായത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ദിലീപിന്റെയും കൂട്ടരുടെയും നിരവധി ഓഡിയോ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത തെളിവുകൾ നിരത്തി ആയിരുന്നു ബാലചന്ദ്രകുമാർ ദിലീപിനെതിരെ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ബാലചന്ദ്രകുമാറിനെതിരെ ഒരു യുവതി മുന്നോട്ട് വരികയായിരുന്നു. ബാലചന്ദ്രകുമാർ യുവതിയെ ബ ലാ ത്സം ഗം ചെയ്ത് ന ഗ്ന ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ഈ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിട്ടും പ്രതിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ നടൻ ദിലീപിനെ വേട്ടയാടുന്ന കേരള പോലീസിന്റെ രീതികൾ അപമാനകരമാണെന്ന് ശ്രീജിത്ത് പങ്കുവെച്ചു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലമായി യുവതിയെ പീഡിപ്പിച്ചെന്നാണ് ബാലചന്ദ്ര കുമാറിനെതിരെ ഉള്ള പരാതി.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടം വീട്ടിൽ വച്ചാണ് പീ ഡി പ്പി ച്ച ത് എന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയതിനാൽ ആണ് മുമ്പ് പരാതി നൽകാതിരുന്നതെന്നും യുവതി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ സംവിധായകൻ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നും ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നും യുവതി പരാതിപ്പെട്ടു.

നുണപരിശോധനയ്ക്ക് തയ്യാറാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടും ദിലീപിനെ പൂട്ടാൻ കളത്തിലിറങ്ങി ബാലചന്ദ്ര കുമാറിനെ സംരക്ഷിക്കുകയാണ് കേരള പോലീസ്. ഇര നേരിട്ടെത്തി സംസ്ഥാനത്തിന്റെ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ബ ലാ ത്സം ഗ കൊട്ടേഷൻ നൽകിയെന്ന് ആരോപിച്ച പ്രതിയായ ദിലീപിനെ വേട്ടയാടാൻ ആണ് കേരള പോലീസിന് കൂടുതൽ താല്പര്യം. ബ ലാൽ സം ഗം ചെയ്‌ത്‌ ഭീഷണിപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്ന പ്രതിയെ സംരക്ഷിച്ചു നിയമത്തെ വെല്ലുവിളിക്കുകയാണ് പോലീസ് അധികാരികൾ.

ആയിരം ബ ലാ ൽ സം ഗ വീ രന്മാ ർ രക്ഷപ്പെട്ടാലും ദിലീപ് മാത്രം ശിക്ഷിക്കപ്പെട്ടാൽ മതി എന്ന നീതിവാക്യം മുഴക്കി മുന്നോട്ടുപോവുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. തീർത്തും പിതൃശൂന്യ പ്രവർത്തികളാണ് കേരള പോലീസിൽ നിന്നും ഉണ്ടാവുന്നത്. ഇര സിനിമാനടി ആണെങ്കിലും സാധാരണക്കാരി ആണെങ്കിലും ഒരേ നീതിയാണ് സമൂഹത്തിൽ നടപ്പിലാക്കേണ്ടത് എന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top