Movlog

Faith

സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല !

ജിയോ ബേബി യുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ -നു ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് വൻ സ്വീകരണം ആണ്. ചിത്രം NEE സ്ട്രീം വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളാൻ എഴുതിയിരിക്കുന്ന റിവ്യൂ ആണ് ശ്രദ്ധേയമാകുന്നത്.

സൂരജ് വെഞ്ഞാറമൂടിന് നെഗറ്റീവ് കഥാപാത്രവും, നിമിഷ സജയന്റെ മികച്ച അഭിനയ മുഹൂർത്തവും എല്ലാം എടുത്ത് എടുത്ത് പറയേണ്ടത് തന്നെ. ഇവിടെ നിലനിൽക്കുന്ന ഓരോ കീഴ്വഴക്കങ്ങളും അതിനുള്ളിലെ ചട്ടക്കൂടും ചിത്രം എടുത്ത് കാണിക്കുന്നുണ്ട്.


ടേബിൾ മാനേർസ് പുറത്തു ശീലിക്കുകയും വീട്ടിൽ തോന്നിയ പോലെ താൻ ജീവിക്കും എന്ന് വാശിയുള്ള പുരുഷൻ. ഇതുപോലെ എത്രയോ വീടുകളിൽ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകൾ ചെയ്തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാർ. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകൾ. അതിന് പകരം “ഇത് അവിടെ കൊണ്ട് വെച്ചേ”, “ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്” എന്നു പറയുന്ന സ്ത്രീകൾ നമ്മളിൽ എത്രപേരുണ്ട് ?

കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങൾ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് “ഇങ്ങനെ” ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളിൽ നിന്ന് തുടങ്ങട്ടെ.

നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ. മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളിൽ വളർത്തുവാൻ ഓരോ രക്ഷക്കർത്താക്കളും ശ്രദ്ധിക്കണം.
The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങൾ അതിൽ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു . Jeo Baby #thegreatindiankitchen “

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top