Movlog

Kerala

തൃശൂർ പൂരത്തിന് ആൾക്കാർക്ക് പ്രവേശനം ഇല്ല ! പുതിയ തീരുമാനം ഉടൻ

ഇത്തവണ തൃശൂർ പൂരത്തിന് ആളുകളെ അനുവദിക്കേണ്ട എന്ന് തീരുമാനം. പുതിയ തീരുമാനം ഇന്ന് രാവിലെ നടന്ന ചർച്ചയിലാണ് നടപടി ആയിരിക്കുന്നത്. പൂരപ്രേമികളെ പൂരപ്പറമ്പിലേക്ക് അനുവദിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതാകും എന്ന് പറയാൻ സാധിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. യോഗത്തിൽ ഉയർന്ന കാര്യങ്ങൾ വൈകിട്ട് ചീഫ് സെക്രട്ടറി അറിയിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ചടങ്ങുകൾ മാത്രമായി പൂരം നടത്തുക എന്ന ആവിശ്യം നേരത്തെ ഉയർന്നു വന്നിരുന്നു

ദേവസ്വം പ്രതിനിധികൾ പറയുന്നത് പൂരം ഉപേക്ഷിക്കാൻ ഒരുവിധവും സാധ്യമല്ല. കൊടിയേറ്റം കഴിഞ്ഞു ചടങ്ങുകൾ എല്ലാം തുടങ്ങി വെച്ചത് കൊണ്ട് തന്നെ തീർച്ചയായും പൂർണ്ണ ഉത്തരവാദിത്തത്തിൽ പൂരം നടത്താൻ ഉത്തരവാദിത്വം ഉണ്ട്. അതിനാൽ പൊതുജനങ്ങളെ ഒഴിവാക്കി ആണെങ്കിലും ചടങ്ങുകളും വാദ്യവും വെടിക്കെട്ടും എല്ലാം പൂർണ്ണമായി നടത്താൻ ആണ് ആലോചിക്കുന്നത്.

എന്നാൽ അന്തിമ തീരുമാനം വൈകിട്ടോടെ ചീഫ് സെക്രട്ടറി അറിയിക്കാൻ ആണ് സാധ്യത. ഇന്നലെമാത്രം 18000 ത്തിൽ അധികം പോസിറ്റീവ് കേസുകൾ ഉണ്ടായതാണ് കൂടുതൽ സങ്കീർണമാക്കിയത്. ജനങ്ങളുടെ ജീവൻ വെച്ച് പൂരം നടത്തി മഹാമാരിയെ വിളിച്ചു വരുത്തരുത് എന്ന ആക്ഷേപം നിലനിൽക്കെ ആണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ജില്ല നേതൃത്വം നിർബന്ധിതമായതെന്ന് അറിയാൻ സാധിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top