Movlog

Movie Express

പ്രിയനടൻ വിടവാങ്ങി ! കണ്ണീരടക്കാൻ സാധിക്കാതെ സിനിമ ആരാധകരും പ്രിയ താരങ്ങളും

തമിഴ് നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ വിടവാങ്ങി. 61 വയസ്സായിരുന്നു പ്രായം. കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സംവിധായകൻ ഹൃ ദ യാ ഘാ തം ഉണ്ടായതിനെ തുടർന്നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ മ ര ണം സ്ഥിരീകരിക്കുകയായിരുന്നു. “സൂര്യൻ ചന്ദ്രൻ”, “ബാൻഡ് മാസ്റ്റർ” എന്നീ ചിത്രങ്ങളിൽ കെഎസ് രവികുമാറിന്റെ സംവിധാന സഹായിയായി കൊണ്ട് സിനിമയിലെത്തി മനോഹർ.

ഐ വി ശശിയുടെ “കോലങ്ങൾ” എന്ന ചിത്രത്തിന് സംഭാഷണങ്ങൾ എഴുതുകയും സംവിധാന സഹായി ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ റിപ്പോർട്ടറായി ഒരു ചെറിയ വേഷം ചെയ്യുകയും ചെയ്തു. ഐ വി ശശിയുടെ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മനോഹർ “പുന്നകൈ പൂവി”, “തെന്നവൻ” തുടങ്ങിയ ചിത്രങ്ങളിൽ സംഭാഷണം എഴുതിയിട്ടുണ്ട്. തെന്നവൻ എന്ന ചിത്രത്തിലെ വിവേകിനെ കൊ ല്ലാ ൻ ശ്രമിക്കുന്ന ഒരു ഗു ണ്ടാ സംഘത്തിന്റെ തലവനായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

നടൻ എന്ന രീതിയിൽ “ചുട്ട പഴം”, “ദിൽ” തുടങ്ങിയ ചിത്രങ്ങളിൽ ചെയ്ത നെ ഗ റ്റീ വ് റോളുകൾ ഏറെ ശ്രദ്ധേയമായിരുന്നു. “വീരം” എന്ന ചിത്രത്തിൽ നാസറിന്റെ അളിയൻ ആയും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾക്കു പുറമേ “സലിം”, “മിരുതൻ”, “ആണ്ടവൻ കാട്ടലായി “, “കാഞ്ചന 3”, “കാപ്പാൻ”, “കൈതി”, “ഭൂമി”, “ടെഡി” തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിശാലിന്റെ വീരമേ വാഗൈ സൂഡും” എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.

പ്രശാന്ത്- സിമ്രാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “വേലു” എന്ന സിനിമ 2006ൽ സംവിധാനം ചെയ്യുമെന്ന് മനോഹർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ ചിത്രം പിന്നീട് യാഥാർത്ഥ്യമായില്ല. അങ്ങനെ 2009 ൽ പുറത്തിറങ്ങിയ “മാസിലാമണി” എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ നകുൽ, സുനൈന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് 2011ൽ നന്ദ, ഷംനകാസിം, സന്താനം തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ “വെല്ലൂർ മാവട്ടം” എന്ന ചിത്രവും സംവിധാനം ചെയ്‌തു.

2012ൽ മനോഹരന്റെ മകൻ രാജൻ സ്കൂളിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചത് ഏറെ ചർച്ചാവിഷയമായിരുന്നു. പത്തു വയസ്സുമാത്രം പ്രായമുള്ള കുട്ടിയായിരുന്നു രാജൻ. രാജൻറെ വിയോഗത്തിൽ സ്‌കൂളിലെ നീന്തൽ പരിശീലകൻ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനോഹറിന് ആദരാഞ്ജലികളർപ്പിച്ചു നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിരവധി സിനിമാതാരങ്ങൾ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കുറിപ്പുകൾ പങ്കുവെച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ഡി ഇമ്മൻ, നടൻ വിഷ്ണു വിശാൽ, മനോബലം, രാജശേഖർ തുടങ്ങി നിരവധി താരങ്ങൾ ആണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top