Movlog

Health

ഗർഭാശയത്തിൽ മുഴയുണ്ടോ എന്നീ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.

സ്ത്രീകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയ്ഡ് യൂട്രസ്സ്. ഗർഭാശയത്തിന്റെ ഭിത്തികളിൽ നിന്നും വളരുന്ന തടിപ്പുകൾ ആണ് ഗർഭാശയ മുഴകൾ. സാധാരണ മുപ്പതിനും അമ്പതിനും വയസിനിടയിലുള്ള സ്ത്രീകളിൽ ആണ് ഇത് കണ്ടു വരുന്നത്.ഈ അസുഖം വരുന്നതിനു വ്യക്തമായ കാരണങ്ങൾ ഇല്ല. മിക്കപ്പോഴും ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതൽ ഉള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡ് കണ്ടു വരുന്നത്.

വളരെ നേരത്തെ പീരിയഡ്സ് തുടങ്ങുന്ന സ്ത്രീകളിലും, വളരെ താമസിച്ച് പീരിയഡ്‌സ് വരുന്ന സ്ത്രീകളിൽ, ഗര്ഭധാരണം നടക്കാത്ത സ്ത്രീകൾ, മുലയൂട്ടൽ കുറയുന്നു സ്ത്രീകളിലെല്ലാം ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതലായിരിക്കും. അങ്ങനെയുള്ളവരിൽ ആണ് കൂടുതലായും ഗർഭാശയമുഴകൾ കാണുന്നത്. ഇങ്ങനെയൊന്നും അല്ലാതെയും ഉണ്ടാവാം. മാസമുറയുടെ സമയത്തുള്ള അമിതമായാലുള്ള രക്തസ്രാവം, അടിവയർ വേദന എന്നിവയാണ് പ്രധാന ഇത് കൊണ്ടുള്ള പ്രധാന ബുദ്ധിമുട്ടുകൾ. അതുപോലെ വലിയ മുഴകൾ ഉള്ളവർക്ക് അതിന്റെതായ മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടും. മൂത്രതടസ്സം, പുറം വേദന, വയർ വീർത്ത് പോലെ എന്നെല്ലാം അനുഭവപ്പെടും.

ചില സ്ത്രീകളിൽ ഗർഭാശയ മുഴകൾ ഗർഭധാരണം വൈകിപ്പിക്കുകയും അല്ലെങ്കിൽ ഗർഭിണിയായാൽ തന്നെ അബോഷൻ ആകാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ പലരിലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവാറില്ല. മുഴ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ട കാര്യമില്ല. ഫൈബ്രോയ്ഡുകൾ രണ്ടോ മൂന്നോ സെന്റീമീറ്റർ ആണെങ്കിൽ ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴും അതിന്റെ വളർച്ച എത്രത്തോളമുണ്ടെന്ന് നോക്കിയാൽ മതിയാകും. ഇതിനെ കൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതുണ്ട്.

ഫൈബ്രോയ്ഡ് നീക്കം ചെയ്യാൻ സർജറി ഇല്ലാത്ത ചികിത്സകളും സർജറിയിലൂടെ ഉള്ള ചികിത്സകളും വേണം .സർജറി ഇല്ലാതെ മരുന്നുകൾകൊണ്ട് എത്രത്തോളം കുറയ്ക്കാൻ പറ്റുമോ എന്ന് നോക്കും. ആറു മാസം വരെ മരുന്നുകൾ കഴിച്ച് നോക്കിയതിനു ശേഷം മുഴകളുടെ വളർച്ച പിന്നീട് സ്കാൻ ചെയ്ത് ഫോളോഅപ് ചെയ്തു നോക്കാവുന്നതാണ്. വലിയ ഫൈബ്രോയിഡ് ആണെങ്കിൽ സർജറി ഒഴിവാക്കണമെങ്കിൽ യൂറ്ററിൻ ഫൈബ്രോയ്ഡ് എംബോളിസേഷൻ എന്ന നൂതനമായ ചികിത്സാരീതി ലഭ്യമാണ്. എന്നാൽ എൻഡോമെട്രിയോസിസ്, ഡിനോമയോസിസ് , ഹോര്മോണാൽ ഡിസ്ഫൻഷൻ എന്നീ രോഗങ്ങൾ രോഗിക്ക് ഉണ്ടെങ്കിൽ ഫൈബ്രോയ്ഡ് നീക്കം ചെയ്യുന്നതിലൂടെ ബുദ്ധിമുട്ടുകൾ അകലണമെന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top