Movlog

Health

ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. നിങ്ങളുടെ വയറ്റിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ?

കരളിന്റെ ഉള്ളിൽ അധികമായി കൊഴുപ്പ് വന്നു അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ .സാധാരണ 45 വയസ് മുതൽ 60 വയസ് പ്രായമുള്ളവരിലാണ് ഈ അസുഖം കണ്ടു വരുന്നത് . ഇത്തരം രോഗികൾക്ക് കരളിന്റെ ഭാരം പത്തു ശതമാനത്തോളം കൂടുതൽ ആയി അനുഭവപ്പെടും .കേരളത്തിൽ 30 – 60 ശതമാനം ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ട് . മിക്കപ്പോഴും മറ്റു അസുഖങ്ങൾക്ക് ടെസ്റ്റ് നടത്തുമ്പോൾ കണ്ടു പിടിക്കുന്ന ഒരു അസുഖം ആണ് ഫാറ്റി ലിവർ .ഹൃദയാഘാതം,പ്രമേഹം,ഉയർന്ന രക്ത സമ്മർദം എന്നിവ എല്ലാം ഫാറ്റി ലിവർ കാരണം ഉണ്ടാകാൻ സാധ്യത ഉള്ള അസുഖങ്ങൾ ആണ് .കുടവയറും ,ഉയരത്തിന് പാകമല്ലാത്ത വണ്ണവും ഉള്ളവർക്ക് ഫാറ്റി ലിവർ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ കൂടുതൽ ആണ് .

മദ്യപാനം, അമിത വണ്ണം, പ്രമേഹം, തൈറോയ്ഡ്, ചില ഭക്ഷണപദാർത്ഥങ്ങൾ, മരുന്നിന്റെ പാർശ്വഫലങ്ങൾ എന്നിവയെലാം കാരണം ഫാറ്റി ലിവർ ഉണ്ടാവാം. അമിതവണ്ണവും, ഭക്ഷണ പദാർത്ഥങ്ങളും കൊണ്ടുണ്ടാവുന്ന ഫാറ്റി ലിവറിനെ നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ എന്നാണു വിശേഷിപ്പിക്കുന്നത്. കൊഴുപ്പ് അധികം അടങ്ങിയിട്ടുള്ള റെഡ് മീറ്റ്,ബീഫ്, മട്ടൻ, ബേക്കറി സാധനങ്ങൾ, ചോക്കലേറ്റ്, ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള ഭക്ഷണപദാര്ഥങ്ങൾ ഫാറ്റി ലിവറിനു കാരണമായേക്കാം.

മിക്ക ആളുകളിലും ഈ അസുഖം ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. വെറും 10 ശതമാനം ആളുകളിൽ മാത്രമേ ലക്ഷണം പ്രകടമാവുകയുള്ളൂ. ക്ഷീണം, ഓക്കാനം, വയറിന്റെ വലതു ഭാഗത്തിന് മുകളിലായിട്ട് വേദനയോ അസ്വസ്ഥതയോ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഫാറ്റി ലിവർ ഒരു അസുഖത്തിന്റെ ആരംഭ ഘട്ടം മാത്രമാണ്. ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ കരളിന്റെ പ്രവർത്തനത്തെ പൂർണമായും നശിപ്പിച്ചു ലിവർ സിറോസിസ് ആകാനും സാധ്യതകളുണ്ട്. ഫാറ്റി ലിവറിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് വേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top