Movlog

Health

തൈറോയ്ഡ് രോഗത്തെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

മനുഷ്യ ശരീരത്തിലെ അന്തഃസ്രാവഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിനു മുൻ ഭാഗത്ത് തൊട്ടുതാഴെ ആയിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. പ്രായപൂർത്തിയായവർക്ക് തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം തൂക്കം ഉള്ളതായിരിക്കും. തൊണ്ടയിൽ മുഴ വരുന്നതാണ് തൈറോയ്ഡ് രോഗം എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ തൈറോയ്ഡ് രോഗങ്ങൾക്ക് മറ്റു ലക്ഷണങ്ങളും ഉണ്ട്.

തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ക്ഷീണത്തോട് ഒപ്പം രാത്രി ഉറക്കം കിട്ടാതെയും വരും. അതുപോലെ തൈറോയ്ഡ് ഹോർമോണുകൾ കൂടുന്നവർക്ക് ശരീര ഭാരം കുറയുകയും ഹോർമോൺ കുറയുന്നവർക്ക് ശരീരഭാരം കൂടുകയും ചെയ്യുന്നു. മനസ്സ് പെട്ടെന്ന് വിഷാദം ആവുകയും വല്ലാത്ത ഉൽക്കണ്ഠ ഉണ്ടാവുകയും ചെയ്തു. ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധ പുലർത്തിയിട്ടും ,കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്ന് കഴിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെങ്കിൽ ഇത് തൈറോയ്ഡ്ന്റെ ലക്ഷണമാണ്.

പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയും അതു ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണും . ശരീരത്തിലെ മിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ഈ ഹോർമോണിന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ്. സോഡിയം ,പൊട്ടാസ്യം ,കാൽസ്യം പോലുള്ള ഒരു മൂലകമാണ് അയഡിൻ. ഇത് ഉപയോഗിച്ചാണ് തൈറോയ്ഡ് ഗ്രന്ഥി ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിൽ അയഡിൻ അളവ് കുറയുമ്പോൾ ഹോർമോൺ ഉൽപാദനം കൂട്ടുവാൻ വേണ്ടി ഗ്രന്ഥി പ്രവർത്തിക്കും . അങ്ങനെ വീങ്ങുന്നത് ആണ് മുഴ രൂപത്തിൽ അനുഭവപ്പെടുന്നത് എന്നാൽ ഹോർമോൺ അളവ് നോർമലായി തന്നെ ഇരിക്കുകയും ചെയ്യും.

ചില സന്ദർഭങ്ങളിൽ കഴുത്തിൽ മുഴ ഉണ്ടെങ്കിലും രക്തത്തിൽ തൈറോയ്ഡ് ഹോർമോൺ നോർമൽ ആയിരിക്കുന്നത് ഇത് കൊണ്ടാണ് .മനുഷ്യശരീരം തന്നെ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു പ്രവർത്തനമാണിത്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് നോർമൽ ആക്കാൻ വേണ്ടി ഗ്രന്ഥിയെ വലുതാക്കുകയാണ് ശരീരം ചെയ്യുന്നത്. പക്ഷേ ഇങ്ങനെ ക്രമേണ വലുതാവുന്നതിനനുസരിച്ച് ഗ്രന്ഥിയിൽ പലസ്ഥലങ്ങളിലായി കുരുക്കൾ അനുഭവപ്പെടും. ഇതാണ് മൾട്ടി നോഡുലാർ ഗോയിറ്റർ എന്ന അസുഖം. അപ്പോഴും ഹോർമോണിന്റെ അളവ് നോർമൽ ആയെന്നിരിക്കും .അതിനാൽ തൈറോയ്ഡ് ശസ്ത്രക്രിയ ആവശ്യം ഉണ്ടെങ്കിൽ അത് ചെയ്യുക. ചില കേസുകളിൽ ശസ്ത്രക്രിയ അല്ലാതെ മറ്റ് പരിഹാരമാർഗം ഒന്നുമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top