Movlog

Health

പകൽ സമയത്ത് ഉറക്കം തൂങ്ങുന്നവർ സൂക്ഷിക്കുക -ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നമ്മൾ ഉറങ്ങുന്ന സമയത്ത് നമ്മുടെ ശ്വാസകോശത്തിന്റെ മുകൾഭാഗം , അതായത് മൂക്ക് മുതൽ തൊണ്ട വരെ ഉള്ള ഭാഗങ്ങളിലെ മൃദുവായ പേശികൾ അടഞ്ഞുപോവുന്നത് കാരണം ശ്വാസ തടസം അനുഭവപ്പെടുകയും അത് കാരണം ഉറക്കം ഭംഗപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ. തുടർച്ചയായി ഉറക്കം ഭംഗപ്പെടുകയാണെങ്കിൽ ശക്തമായ കൂർക്കം വലി, പകൽ സമയത്ത് കൂടുതലായി ഉറക്കം തൂങ്ങുക, ഉന്മേഷക്കുറവ്, തലവേദന എന്നുള്ള ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുന്നു. ഇത് കാരണം വളരെ ഗുരുതരമായ പ്രശ്നങ്ങൾ തന്നെ ഉണ്ടാകാം. രാവിലെ ജോലിക്ക് പോകുമ്പോൾ വണ്ടിയോടിക്കുന്നവർ ഉറക്കം തൂങ്ങുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഇത് കൂടാതെ രക്ത സമ്മർദ്ദം വർധിക്കാനും, പ്രമേഹം നിയന്ത്രിക്കാൻ ആവാതെ കൂടുന്നതിനും , ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

തടി കൂടുതൽ ഉള്ള ആണുങ്ങളിൽ ആണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ കണ്ടു വരുന്നത്. കൂടാതെ പ്രായം കൂടുംതോറും ഈ അസുഖം വരാനുള്ള സാദ്ധ്യതകൾ കൂടുതൽ ആണ്. ഈ അസുഖം ഉണ്ടോ എന്ന് കണ്ടെത്താൻ ആയി സ്ലീപ് സ്റ്റഡി അഥവാ പോളിസോംണോഗ്രഫി ചെയ്യേണ്ടതുണ്ട്. വീട്ടിലോ ആശുപത്രിയിലോ വെച്ച് ചെയ്യാവുന്ന ഒരു പരിശോധന ആണിത്. ഈ പരിശോധനയിലൂടെ തലച്ചോറിന്റെ പ്രവർത്തനവും, ഇ സി ജി ഉപയോഗിച്ചു ഹൃദയത്തിന്റെ പ്രവർത്തനവും , ശ്വാസതടസത്തിനെ കുറിച്ചും വിശദമായി പഠിക്കുന്നു. ഇത്തരം കണ്ടെത്തലിലൂടെ ആണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ ഉചിതമായ ചികിത്സാരീതികൾ സ്വീകരിക്കണം. സ്വഭാവരീതികളിൽ വ്യത്യാസം വരുത്തി വേണം ഈ രോഗത്തിന് ചികിത്സ നേടാൻ. മലന്നു കിടക്കുമ്പോൾ ശ്വാസ തടസം അനുഭവപ്പെടാനുള്ള സാദ്ധ്യതകൾ ഏറെയായതിനാൽ ഏതെങ്കിലും ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുക. ഈ അസുഖം വരാനുള്ള ഒരു പ്രധാന കാരണം തടി ആയതിനാൽ തടി കുറയ്ക്കുവാൻ ആയി ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഭക്ഷണരീതികളിൽ മാറ്റങ്ങൾ വരുത്തിയും വ്യായാമം ചെയ്തും അമിതവണ്ണം കുറയ്ക്കുക. ലഹരി പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുന്നതും രോഗം അകറ്റാൻ സഹായിക്കുന്നു. ഉറക്കം തടസപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നാൽ തന്നെ ഈ അസുഖം പൂർണമായും ഭേദപ്പെടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top