Movlog

Movie Express

സാന്ത്വനത്തിന് താല്‍ക്കാലികമായി ബ്രേക്ക്, വിട പറഞ്ഞ് ബിജേഷും അച്ചുവും ഗോപികയും,വീഡിയോ വൈറല്‍

സാന്ത്വനം പരമ്പരയിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞ വിജേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മികച്ച പരമ്പരകളിലൊന്നാണ് “സാന്ത്വനം “. മികച്ച റേറ്റിംഗോടെ മുന്നോട്ടു പോകുന്ന സീരിയലിന് വലിയ പിന്തുണയാണ് ആരാധകരും നൽകുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. ലൊക്കേഷനിലെ രസകരമായ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരങ്ങൾ എത്താറുമുണ്ട്.

“പാണ്ടിയൻ സ്റ്റോഴ്സ്” എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് “സാന്ത്വനം”. ചിപ്പിയും, രാജീവ് പരമേശ്വറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരനായി എത്തുന്നത് ബിജേഷ് അവനൂർ ആണ്. ബിജേഷ് പങ്കുവെച്ച സാന്ത്വനത്തിന്റെ ഷെഡ്യൂൾ ബ്രേക്ക്നെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

സ്ക്രീനിൽ മാത്രമേ തങ്ങൾ കഥാപാത്രങ്ങളാകാറുള്ളൂ എന്നും സെറ്റിൽ എല്ലാവരും നല്ല കൂട്ടാണ് എന്നും താരങ്ങളെല്ലാം ഇതിനു മുമ്പ് പറഞ്ഞിരുന്നു.അച്ചു , ഗിരീഷ് നമ്പ്യാർ, ഗോപിക ,അനിൽ, ബിജേഷ് അവനൂർ , ചിപ്പി എന്നിവരെല്ലാം സാന്ത്വനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഗോപിക തനിക്ക് അനിയത്തിയും, സുഹൃത്തും ആണെന്നും ബിജേഷ് പറയുന്നു. “അകലില്ല കൂട്ടുകാർ ഞങ്ങൾ, പിരിയാത്ത നന്മയോടെ. ഇന്ന് ഷെഡ്യൂൾ ബ്രേക്ക് തുടങ്ങും, അടുത്ത ഷെഡ്യൂളിൽ കാണുംവരെ സാന്ത്വനം ഫാമിലിയിലെ എല്ലാവർക്കും താൽക്കാലിക വിട “.എന്നായിരുന്നു ബിജേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഗോപിക്കും അച്ചുവിനൊപ്പം ഉള്ള വീഡിയോ സഹിതമാണ് ബിജേഷ് കുറിപ്പ് പങ്കുവെച്ചത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ്മായി മുന്നോട്ട് വന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top