Movlog

Movie Express

സാന്ത്വനം താരങ്ങളുടെ ഒരു ദിവസത്തെ ശമ്പളം എത്രയാണ് എന്നറിയാമോ ? ഇവർക്കൊക്കെ ഇത്രയും ശമ്പളമോ എന്ന് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് സാന്ത്വനം. ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. എന്നും പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നവർ എന്ന പ്രത്യേകത തന്നെയാണ് ഇവർക്കുള്ളത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോഴ്സ് എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്വാന്ത്വനം. സാന്ത്വനത്തിൽ നായികയായി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ് സാന്ത്വനം നിർമ്മിക്കുന്നത്.

പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നത് രാജീവ് പരമേശ്വരനും ചിപ്പിയും ആണ്. കുടുംബബന്ധങ്ങളുടെ മനോഹരമായ ഇഴയടുപ്പത്തെ കുറിച്ചാണ് പരമ്പര സംസാരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഈ പരമ്പരയ്ക്ക് തന്നെയാണ്. പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവനും അഞ്ജലിക്കും തന്നെയാണ്. ഈ കഥാപാത്രങ്ങളിൽ എത്തുന്നത് ഗോപികയും സജിനും ആണ്. ഈ സീരിയലിലെ കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന ഒരു ദിവസത്തെ ശമ്പളം ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായി പ്രേക്ഷകർക്ക് അറിയാൻ ആകാംക്ഷ ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്.

സാന്ത്വനത്തിൽ ആ ഗോപിക അനിൽ ചെയ്യുന്ന അഞ്ജലി എന്ന കഥാപാത്രത്തിന് 9000 രൂപയാണ് ഒരു ദിവസം ശമ്പളമായി ലഭിക്കുന്നത്. സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന് 9000 രൂപ തന്നെയാണ് ലഭിക്കുന്നത്.ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന് 8,000 രൂപയാണ് ലഭിക്കുന്നത്. രക്ഷ അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രത്തിന് ശമ്പളവും 8000 രൂപ തന്നെയാണ്. അച്ചു അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന് 6000 രൂപയാണ് ലഭിക്കുന്നത്.

ദിവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് 6500 രൂപയും ഗിരിജ പ്രേമൻ അവതരിപ്പിക്കുന്ന അമ്മ കഥാപാത്രത്തിന് 6000 രൂപയും ആണ് ലഭിക്കുന്നത്. അപ്സര അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന് ശമ്പളം എന്നത് 5500 രൂപയാണ്. അപർണയുടെ അച്ഛനായ രോഹിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് 6500 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്. രാജീവ് പരമേശ്വരന് പതിനായിരം രൂപയാണ് ഒരു ദിവസം ലഭിക്കുന്നത് എന്നാണ് അറിയുന്നത്. ബാലൻ എന്ന കഥാപാത്രത്തിൽ ആണ് രാജീവ് എത്തുന്നത്. ദേവി എന്ന കഥാപാത്രമായി എത്തുന്നത് ചിപ്പി രഞ്ജിത്താണ്. സീരിയലിലെ പ്രൊഡ്യൂസർ കൂടിയാണ് ചിപ്പി. അതുകൊണ്ടു തന്നെ ചിപ്പിക്ക് പ്രത്യേകമായി ഒരു ശമ്പളം ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് ഈയൊരു പരമ്പരയ്ക്ക് ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top