Movlog

Faith

മാധ്യമപ്രവർത്തകനായ എസ് വി പ്രദീപിന്റെ അപകട ദൃശ്യങ്ങൾ പുറത്ത് .

മാധ്യമപ്രവർത്തകനായ എസ് വി പ്രദീപിന്റെ  മരണത്തിൽ ദുരൂഹതയേറുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ഒരു കാർ വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ  വാഹനവും പിന്നാലെ വന്നു ഇടിച്ച്വ വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രദീപിന്റെ ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു.

തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.ജയ്ഹിന്ദ്, ന്യൂസ് 18 , കൈരളി, മംഗളം, മീഡിയവൺ തുടങ്ങി നിരവധി വാർത്താചാനലുകളിൽ മാധ്യമപ്രവർത്തകനായി  പ്രവർത്തിച്ചിട്ടുണ്ട് പ്രദീപ് .നിലവിൽ ചില ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top