Movlog

Kerala

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി “ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം.”

ഒരു ദുരന്ത കഥാനായകന്റെ വിവാഹനിശ്ചയം എന്ന കുറിപ്പോടെ സുശീല ശിവപ്രസാദ് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് കോർത്തിണക്കി രസകരമായ ഒരു കുറിപ്പുമായി ശ്രദ്ധേയമായിരിക്കുകയാണ് യുവാവ്. ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളിലൊന്നും തളരാതെ സധൈര്യം മുന്നോട്ടു നടന്നാൽ വിജയം സുനിശ്ചിതമാണെന്ന് യുവാവിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. സുശീല ശിവപ്രസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

1. ജനിക്കാൻ പത്തുകൊല്ലം വൈകിപ്പിച്ചു ദൈവം ചതിച്ചു 2. ആദ്യത്തെ മകനെ ജനിപ്പിക്കാൻ വൈകിപ്പിച്ച് ദൈവം രണ്ടാമത്തെ മകനെ ജനിപ്പിക്കുന്നതിൽ കാണിച്ച ശുഷ്കാന്തിയിൽ ഒരു വയസ്സ് വ്യത്യാസത്തിൽ ഒരു വലിയ അനിയനെ തന്നു വീണ്ടും ചതിച്ചു 3. വലിയ അനിയൻ വേറെ ഒന്നുമല്ല ഏഴാം ക്ലാസ് വരെ ചേട്ടൻ വളർന്നുള്ളൂ അനിയൻ പിന്നെയും വളർന്നു അതോടെ ചേട്ടൻ 168 cm അനിയൻ 180 cm കൊടുംചതി. 4. ഇഷ്ടപ്പെട്ട പെൺകുട്ടിയെ പറ്റി വീട്ടിൽ വന്നു പറഞ്ഞു, അവളെ അത് പറയാൻ വിളിച്ചപ്പോൾ അവൾ വേറെ ഒരുത്തന്റെ കൂടെ പോയി 5. എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രൊപ്പോസൽ കിട്ടി, നാട്ടുകാരെ പേടിച്ച് അത് വേണ്ടെന്നു വച്ചു, അവരൊക്കെ ഒത്തുപിടിച്ചാൽ ഞാൻ മനോരമയുടെ ഒന്നാംപേജിൽ വരും അതുകൊണ്ട് അത് ഒഴിവാക്കി

6. പഠിപ്പിച്ച മാഷന്മാരും ടീച്ചർമാരും മോശമായതുകൊണ്ട് പഠിച്ച സ്ഥലത്തൊക്കെ തോറ്റു .അതിലും വലിയ അപമാനം അനിയന്റെ കൂടെ പ്ലസ് ടു എഴുതി, അവൻ llb പോകുമ്പോഴും ചേട്ടൻ പ്ലസ് ടു 7. അനിയൻ ചേട്ടനെ വീടിന്ടെ ഉമ്മറത്ത് ഇരുത്തി പഠിപ്പിക്കുന്നത് നോക്കി കാണാൻ വരുന്ന അമ്മ, തല്ലി പഠിപ്പിക്കാൻ പറയുന്ന ബന്ധുക്കൾ, പന്നിപ്പടക്കം കടിച്ച പോലെ അവിടെ ഇരിക്കുന്ന മൂത്തമകൻ 8. ജോലിക്ക് പോയ അനിയൻ കല്യാണം കഴിച്ചു അവന്റെ കല്യാണത്തിന് ചേട്ടനായ എന്നെ പിടിച്ചു ഫോട്ടോ എടുത്തു വൈറലാക്കി കൊടും അപമാനം 9. അവസാനം എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടി ഡിഗ്രി ആയപ്പോൾ വന്നു വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ, ദൈവം എന്നെ പോലീസ് ട്രെയിനിങ്ങിന് കേറ്റി, നാല് തലമുറ ചെയ്ത പാപം മൊത്തം ഞാൻ ഒരു കൊല്ലം ഓടിയും തലകുത്തി മറിഞ്ഞു തീർത്തും

10. ട്രെയിനിംഗ് കഴിഞ്ഞു കാഷായ കലം പോലെ തലയും പറ്റവെട്ടിയ മുടിയും പാലക്കാടൻ വെയില് കൊണ്ട മനുഷ്യന്റെ പരിണാമത്തിന് മുന്നേയുള്ള രൂപത്തിൽ വീണ്ടും അവളെ കാണാൻ പോയപ്പോൾ അവിടെ കാസ്റ്റ് ഇഷ്യു വീണ്ടും തോൽവി 11. നരകത്തിൽ കെട്ടിയ നായ പോലെ അലഞ്ഞു നടക്കുമ്പോൾ വീണ്ടും കാൾ. വീട്ടുകാർ സമ്മതിച്ചു, ദൈവം കനിഞ്ഞു അങ്ങനെ ഈ കഴിഞ്ഞ 4/2/2021 എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. ദൈവം എന്നോടുള്ള സ്നേഹം കാരണം ഇപ്പോൾ ലിഗ്മെന്റ് ഒന്ന് പൊട്ടിച്ചു തന്നിട്ടുണ്ട്. പക്ഷേ എന്തൊക്കെ പണി കിട്ടിയാലും അതിന്റെ പിന്നാലെ നല്ലത് വരുന്നത് കാരണം ഞാൻ ഹാപ്പി.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top