Movlog

Movie Express

സൂര്യയുടെ പ്രണയനാടകത്തിനൊടുവിൽ മണിക്കുട്ടൻ ഭയന്നത് പോലെ തന്നെ ബിഗ് ബോസിൽ സംഭവിക്കുന്നു.

ബിഗ് ബോസ് മലയാളം സീസൺ 3 ൽ പ്രേക്ഷകർ ഏറ്റവും കൂടുതർ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മണിക്കുട്ടനും സുര്യയുമായുള്ള പ്രണയം. തനിക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് സൂര്യ പലപ്പോഴായി വെളിപ്പെടുത്തിയെങ്കിലും സൂര്യയുടെ പ്രണയം അവഗണിക്കുകയായിരുന്നു മണിക്കുട്ടൻ. മാന്യമായ രീതിയിൽ താൻ മത്സരിക്കാൻ ആണ് എത്തിയതെന്നും പ്രണയത്തിനു താല്പര്യമില്ലെന്നും മണികുട്ടൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ ഓപ്പൺ നോമിനേഷനിലാണ് ബിഗ് ബോസ് ഹൗസിൽ പല സംഭവ വികാസങ്ങൾ ഉണ്ടായത്. ഓപ്പൺ നോമിനേഷനിൽ സൂര്യയുടെ പേര് നോമിനേറ്റ് ചെയ്ത മണിക്കുട്ടൻ സൂര്യ മൂന്ന് തവണ ആത്മാർത്ഥ പ്രണയം എന്ന ആയുധം തനിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തി.

ഇതിനെ ചോദ്യം ചെയ്ത് സൂര്യയും എത്തി. എന്നാൽ ഒരിക്കൽ പോലും സൂര്യയുടെ പേര് മോഹൻലാലിന് മുന്നിൽ ഒന്നും താൻ വലിച്ചിഴച്ചിട്ടില്ല എന്നും പലപ്പോഴും സൂര്യ തന്റെ പേര് പറഞ്ഞത് ചോദ്യം ചെയ്യാൻ പോലും വന്നിട്ടില്ല എന്നും മണിക്കുട്ടൻ മറുപടി നൽകി. മണിക്കുട്ടൻ പറഞ്ഞത് സൂര്യയുടെ ഇമേജ് തകർക്കും എന്ന് സൂര്യ പറഞ്ഞപ്പോൾ ആൺകുട്ടി ആയതു കൊണ്ട് തന്റെ ഇമേജ് നഷ്ടമാവട്ടെ എന്ന് കരുതാൻ കഴിയില്ല എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. മണിക്കുട്ടൻ ഭയപ്പെട്ടത് സംഭവിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ. കഴിഞ്ഞ ദിവസം ഒരു ടാസ്കിന്റെ ഭാഗമായി ലഭിച്ച പ്രിവിലേജിൽ മണിക്കുട്ടന്റെ മാതാപിതാക്കൾ അദ്ദേഹത്തെ വീഡിയോ കോൽ ചെയ്തിരുന്നു. നീ കളിയിൽ മാത്രം ശ്രദ്ധിക്ക് എന്ന അമ്മയുടെ വാക്കുകൾ ഏറ്റെടുക്കുകയായിരുന്നു മണിക്കുട്ടൻ. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സൂര്യയെ മണിക്കുട്ടൻ ഒഴിവാക്കുന്ന കാഴ്ചയാണ് ബിഗ് ബോസിൽ കാണാൻ സാധിച്ചത്.

മണിക്കുട്ടൻ ഭയന്നത് പോലെ സൂര്യയുടെ പ്രണയം മണിക്കുട്ടന്റെ ഇമേജ് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും തകർക്കുകയാണെന്നു ആരാധകരും പറയുന്നു. ടാസ്കിൽ മികച്ച പ്രകടനമാണ് മണിക്കുട്ടൻ കാഴ്ച വെക്കുന്നത്. ശക്തമായ മത്സരാർത്ഥിയായ മണിക്കുട്ടനോടുള്ള പ്രേമനാടകൻ തന്നെ ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിർത്തും എന്നതാണ് സൂര്യയുടെ സ്ട്രാറ്റജി എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. സ്ത്രീകളെ വേദനിപ്പിക്കാൻ ആഗ്രഹിക്കാതെ മണിക്കുട്ടൻ ഇതൊക്കെ പുറത്തു വെച്ച് സംസാരിച്ചാൽ പോരെ എന്ന് പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. സൂര്യ നൽകിയ ചോക്കലേറ്റ് കഴിച്ച്, അവൾ നൽകിയ സമ്മാനം വാങ്ങി, വിഷമം വരുമ്പോൾ ആശ്വസിപ്പിച്ചും ഒപ്പം ഇരുന്ന് സംസാരിച്ചും സൂര്യയെ ചതിച്ച ചതിയൻ ആണ് മണിക്കുട്ടൻ എന്ന ഇമേജ് ആണ് സൂര്യയുടെ പ്രണയനാടകത്തിലൂടെ ചിലരുടെ മനസിലെങ്കിലും ഉണ്ടാവുന്നത്..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top