Movlog

Movie Express

ആര്യ-സയേഷ താരദമ്പതികൾക്ക് കുഞ്ഞ് പിറന്നു ! സന്തോഷ വാർത്ത പുറത്ത് വിട്ടു വിശാൽ

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ആര്യ-സയേഷ. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ട വിവാഹമായിരുന്നു ഇവരുടേത്. ആര്യയുടെ വധുവിനെ കണ്ടുപിടിക്കാൻ ഒരു റിയാലിറ്റി ഷോ നടത്തിയെങ്കിലും അതിലെ വിജയിയെ വിവാഹം കഴിക്കാത്തതിനാൽ ഏറെ വിവാദങ്ങൾ നടൻ നേരിടേണ്ടി വന്നു. 2019 ലെ വാലന്റൈൻസ് ദിനത്തിലായിരുന്നു നടി സയേഷയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും ആര്യ തുറന്നുപറഞ്ഞത്. മാർച്ച് 9, 10 ദിവസങ്ങളിൽ ഹൈദരാബാദിൽ വെച്ചായിരുന്നു താരനിബിഡമായ ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നില്ല ഇവരുടേത്. പൂർണമായും അറേഞ്ച് മാര്യേജ് ആയിരുന്നു എന്ന് സയേഷയുടെ ‘അമ്മ ഒരിക്കൽ പറഞ്ഞിരുന്നു.

പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. തമിഴ്, തെലുങ്ക് തുടങ്ങി ബോളിവുഡിൽ നിന്നും അടക്കം പല പ്രമുഖ താരങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിറയെ താരദമ്പതികളുടെ വിവാഹ വിശേഷങ്ങളും, അവധി ആഘോഷ ചിത്രങ്ങളും ആയിരുന്നു. ഇപ്പോഴിതാ പ്രിയ നടി സയേഷ ഒരു അമ്മയായിരിക്കുകയാണെന്ന സന്തോഷവാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ആണ് പിറന്നത് എന്ന് ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു .

ഗർഭിണി ആണെന്നോ അമ്മയാകാൻ പോവുകയാണ് എന്നോ യാതൊരു വിവരവും സയേഷ പുറത്തു വിട്ടിരുന്നില്ല. തെലുങ്ക് ചിത്രം “അഖിൽ”ലൂടെ ആണ് സയേഷ അഭിനയരംഗത്തെത്തുന്നത്. അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. സയേഷ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ വിലയിരുത്തി താരം ഗർഭിണി ആണെന്ന് ആരാധകർ പ്രചരിച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളും ഇക്കാര്യം സൂചിപ്പിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. എന്നാൽ ആര്യയും സയേഷയും ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിച്ചിരുന്നില്ല. “ഗജനികാന്ത്” എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ആര്യയുടെ ഏറ്റവും പുതിയ ചിത്രം “സർപ്പപാട്ട് പരമ്പര” കഴിഞ്ഞദിവസം ആമസോണിൽ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top