Movlog

Movie Express

എന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ഈ ചിത്രം – തുറന്നടിച്ചു ശ്രീലക്ഷ്മി

ശക്തമായ നിലപാടുകളും വ്യത്യസ്തമായ കുറിപ്പുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ താരമാണ് ശ്രീലക്ഷ്മി അറക്കൽ. ഫെ മി നി സ്റ്റ് ചിന്താഗതിയുള്ള ശ്രീലക്ഷ്മി അറക്കൽ പങ്കുവെക്കുന്ന പല കുറിപ്പുകളും പലപ്പോഴും വിമർശനങ്ങൾക്കും ഇടയാകാറുണ്ട്. പറയാനുള്ള കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ വെട്ടി തുറന്നു പറയുന്ന ശ്രീലക്ഷ്മിയുടെ പല പരാമർശങ്ങളും വി വാ ദ ങ്ങ ൾ ആകാറുണ്ട്. ഇപ്പോഴിതാ “ചുരുളി” എന്ന സിനിമയെ കുറിച്ച് താരം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ചുരുളി”. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരി .”നായകൻ ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലിജോയുടെ “ആമേൻ “,”അങ്കമാലി ഡയറീസ് “,”ഈ മ യൗ “,”ജെല്ലിക്കെട്ട് ” എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാള സിനിമയിലേക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൊണ്ട് വന്നിട്ടുള്ള സംവിധായകൻ ആണ് ലിജോ.

ലിജോ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് “ചുരുളി “. വിനയ് ഫോർട്ട് ,ചെമ്പൻ വിനോദ് ,ജോജു ജോർജ്, സൗബിൻ ഷാഹിർ , ജാഫർ ഇടുക്കി എന്നിവർ ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോണി ലൈവിലൂടെ ആണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങിയതോടെ വളരെ മോശം അഭിപ്രായം ചിത്രത്തെക്കുറിച്ച് ലഭിക്കുന്നുണ്ട്. മലയാളത്തിലെ തെ റി പഠിക്കണമെങ്കിൽ ചുരുളി എന്ന സിനിമ കാണണമെന്ന അഭിപ്രായങ്ങൾ പറയുന്നവരുണ്ട്.

ഇത്രയും അധികം തെ റി ഇതുവരെ ഒരു സിനിമയിൽ കണ്ടിട്ടില്ല എന്ന് ഈ സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു. പലരും മലയാള സം സ്കാ ര ത്തിന് ചേരാത്ത സിനിമ എന്ന ചുരുളിയെ മുദ്രകുത്തുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ശ്രീലക്ഷ്മി അറക്കൽ. പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം. ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്ന് ശ്രീലക്ഷ്മി അറക്കൽ തുറന്നു പറയുന്നു.

സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി ഈ ചിത്രത്തിനെ തോന്നി എന്ന് ശ്രീലക്ഷ്മി തുറന്നു പറയുന്നു. ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. കോട്ടയത്തു നിന്ന് കണ്ണൂരിലെ മലകളിലേക്ക് കുടിയേറിപ്പാർത്തവരാണ് ശ്രീലക്ഷ്മിയുടെ പൂർവികർ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്.

അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത് എന്ന് ശ്രീലക്ഷ്മി പറയുന്നു. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. വിനോയ് മാഷിന്റെ കഥകളിൽ നിറയുന്ന സ്ഥലങ്ങൾക്കും ഇരിട്ടി കർണാടക കണക്ഷൻ ഒക്കെ നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ഈ സിനിമ തെ റി മാത്രം തോന്നുന്നത് ചിലരുടെ മാത്രം പ്രശ്നമാണെന്നും ശ്രീലക്ഷ്മി പറയുന്നു.

എന്നാൽ ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു. സിനിമാലോകത്തും സമൂഹമാധ്യമങ്ങളിൽ വളിച്ച ചർച്ച വിഷയം ആയിരിക്കുകയാണ് ചുരുളി. ഈ സിനിമയ്ക്ക് എങ്ങനെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി എന്ന് വിമർശനം ഉയർന്നതോടെ എ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും മുതിർന്നവർക് മാത്രമേ കാണാൻ അനുവാദമുള്ളൂ എന്ന വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തെത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top