Movlog

Kerala

തട്ടിന് മുട്ട് ! മറുപടിയിൽ വീണ്ടും സ്കോർ ചെയ്തു ശ്രീലക്ഷ്മി

വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ. പറയാനുള്ളത് യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന ശ്രീലക്ഷ്മിയുടെ ശീലം പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയായിട്ടുണ്ട്. എന്നാൽ ഈ ശ്രീലക്ഷ്മിയെ പിന്തിരിക്കാറില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് ശ്രീലക്ഷ്മിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യും.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ശ്രീലക്ഷ്മി മിക്ക വിഷയങ്ങളിലും തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ശ്രീലക്ഷ്മിയുടെ അഭിപ്രായങ്ങൾ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. ഒരുപാട് ആളുകൾ താരത്തിനെ പിന്തുണയ്ക്കുകയും പലരും വിമർശിക്കുകയും ചെയ്യുന്നു. ആളുകൾ തുറന്നു സംസാരിക്കാൻ മടിക്കുന്ന പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട് ശ്രീലക്ഷ്മി. ഇപ്പോഴിതാ തന്റെ കുറിപ്പിന് കമന്റ് ഇട്ട ഒരു ആൾക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് താരം.

ശ്രീലക്ഷ്മി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അടുത്ത മാസം 26 വയസ്സ് പൂർത്തിയാക്കുന്ന ശ്രീലക്ഷ്മിക്ക് പിറന്നാളിന് ആരും സമ്മാനങ്ങൾ അയക്കേണ്ട എന്നും പകരം പണം യുപിഐ വഴി അയച്ചു തന്നാൽ മതിയെന്നുമായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്. വളരെ രസകരമായ രീതിയിൽ ശ്രീലക്ഷ്മി പങ്കുവെച്ച് കുറിപ്പിന് ഒരുപാട് തമാശ രീതിയിലുള്ള കമന്റുകൾ ആയിരുന്നു ലഭിച്ചത്. എന്നാൽ ഈ കൂട്ടത്തിൽ വൃത്തികെട്ട ഭാഷയിൽ കമന്റ് ഇട്ട ആൾക്ക് നല്ല ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി.

പണം അയക്കണമെങ്കിൽ ഒന്നു കുനിയേണ്ടി വരുമെന്ന് ആയിരുന്നു കമന്റ് വന്നത്. നീ താങ്ങൂല മോനെ, ഒടിഞ്ഞു പോകുമെന്നായിരുന്നു ശ്രീലക്ഷ്മി നൽകിയ മറുപടി. നിരവധിപേരാണ് ശ്രീലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതുപോലെയുള്ള ഞെ ര മ്പ് രോഗികൾക്ക് ഇങ്ങനെ തന്നെ അർഹിക്കുന്ന മറുപടി കൊടുക്കണം എന്നും എന്നാൽ മാത്രമേ ഇത് ആവർത്തിക്കാതിരിക്കുകയുള്ളൂ എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

പലപ്പോഴും ഇത്തരം മോ ശം കമന്റുകൾക്ക് ആളുകൾ പ്രതികരിക്കാത്തത് ആണ് ഈ പ്രവണത ആവർത്തിക്കാൻ കാരണം ആകുന്നത്. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് തക്കതായ രീതിയിൽ തന്നെ ശ്രീലക്ഷ്മി പ്രതികരിക്കാറുണ്ട്. അടുത്തിടെ സിനിമാമേഖലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” എന്ന സിനിമയെ കുറിച്ച് ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം എന്നാൽ ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി തോന്നി എന്നും ശ്രീലക്ഷ്മി അറക്കൽ പങ്കു വെച്ചു. ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്.

അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത്. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. ഈ സിനിമയിൽ നിറയുന്ന സ്ഥലങ്ങൾക്ക് നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top