Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ വൈറലായി സൗഭാഗ്യയുടെ പുതിയ ചിത്രങ്ങൾ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരരായ രാജാറാമിന്റെയും താരകല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താരപുത്രി എന്നതിലുപരി “ഡബ്സ്മാഷ് ക്വീൻ” എന്നാണ് സൗഭാഗ്യയെ സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. നിരവധി ഡബ്സ്മാഷ് ,ടിക് ടോക് വീഡിയോകളിലൂടെ വലിയൊരു ആരാധകവലയത്തെ സൃഷ്ടിച്ച കലാകാരിയാണ് സൗഭാഗ്യ. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. അടുത്തിടെയാണ് അർജുനും ആയുള്ള സൗഭാഗ്യയുടെ വിവാഹം നടന്നത്. സൗഭാഗ്യയുടെ ഭർത്താവ് അർജുനും നൃത്തത്തിൽ സജീവമാണ്. ഫെബ്രുവരി 19, 20 തീയതികളിൽ ആണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു, തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ. നൃത്തത്തിനു പുറമേ അഭിനയത്തിൽ ഒരു കൈ നോക്കുകയാണ് അർജുൻ ഇപ്പോൾ .

ബിരുദപഠനം കഴിഞ്ഞു ടെക്നോപാർക്കിൽ ജോലി ഉണ്ടായിരുന്ന അർജുൻ അത് ഉപേക്ഷിച്ചാണ് ടാറ്റു ആർട്ടിസ്റ്റായും നടനായും മാറിയത്. ചെറുപ്പംമുതലേ താരാ കല്യാൺ ഡാൻസ് സ്കൂളിലാണ് അർജുൻ ഭരതനാട്യം ഉൾപ്പെടെയുള്ള നൃത്തങ്ങൾ അഭ്യസിച്ചത്. സ്വന്തമായി ഡാൻസ് സ്കൂളും ,ടാറ്റൂ സ്റ്റുഡിയോയും അർജുൻ നടത്തുന്നുണ്ട്. അടുത്തിടെ പരമ്പരയിൽ നിന്നും അർജുൻ പിന്മാറിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ദമ്പതികളാണ് സൗഭാഗ്യ- അർജുൻ. ഇവർ ഒന്നിച്ചു വന്ന അഭിമുഖങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ഇരുവരും. ഇവരുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആവാറുണ്ട്. ഇപ്പോളിതാ സൗഭാഗ്യയുടെ തകർപ്പൻ ഫോട്ടോസ് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top