ബിഗ് ബോസിൽ ശ്രദ്ധേയമായ ഒരു മത്സരാർത്ഥിയാണ് ശാലിനി നായർ. ബിഗ് ബോസിന്റെ തുടക്കത്തിൽ തന്നെ താരത്തിന് പുറത്താക്കേണ്ടി വന്നെങ്കിലും ഫോട്ടോ ഷൂട്ടിലൂടെയും മോഡലിങ്ങിലൂടെയും താരം ശ്രദ്ധേയമായിരുന്നു.ശാലിനി തന്റെ സഹമത്സരാർത്ഥികളെയുമായി നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്.
സൂരജും അഖിലും കൊച്ചിയിൽ തന്നെ കാണാൻ വന്നതിന്റെ വിശേഷങ്ങൾ ആണ് ശാലിനി പങ്കുവെക്കുന്നത്. എവിടെ ഞങ്ങൾ കൊച്ചിയിലുണ്ട് ഇങ്ങോട്ട് വാ എന്നായിരുന്നു അവരുടെ സന്ദേശം. പക്ഷേ താൻ വാഗമണൽ ആയിരുന്നെന്നും സുഹൃത്തുക്കളെ കാണാനുള്ള നല്ല അവസരം താൻ പാഴാക്കി എന്നോർത്ത് തനിക്ക് സങ്കടം വന്നെന്നും ശാലിനി പറയുന്നു. പിന്നെ ഒന്നും നോക്കാതെ താൻ വർക്കലയ്ക്ക് പോയി എന്ന് പറഞ്ഞു.
ഞാൻ എത്തുന്നത് വരെ രണ്ടുപേരും പ്രോഗ്രാമും കഴിഞ്ഞ് ഭക്ഷണം കഴിക്കാതെ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. താൻ എവിടെയെത്തിയപ്പോഴേക്കും പുലർച്ചെ നാല് മണിയായി അവിടെ എത്തിയപ്പോഴേക്കും സൂരജ് പകുതി ഉറക്കത്തിലായിരുന്നു എന്നും ശാലിനി പങ്കുവെക്കുന്നു. ചെറിയ ഒരു മഴയുണ്ടായിരുന്നു അതിനോടൊപ്പം നല്ല ചൂട് ദോശയും ഒരുപാട് കാലത്തെ വിശേഷങ്ങളും കൂടെയായപ്പോൾ ഒരുപാട് സന്തോഷമായി എന്ന് ശാലിനി പറയുന്നു.
പ്ലാനിങ് എല്ലാം പെട്ടെന്ന് ആയതുകൊണ്ട് രണ്ടുപേർക്കും മാറ്റിവയ്ക്കാൻ കഴിയാത്ത ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു. സൂരജിന് വെഞ്ഞാറമൂട് പ്രോഗ്രാമം അഖിലിന് ഈവനിംഗ് പ്രോഗ്രാമിന്റെ തിരക്കും ഉണ്ടായിരുന്നു. ചെറിയ ഒരു റെസ്റ്റിനു ശേഷം ഇനി നേരെ സുചിയുടെ വീട്ടിലേക്ക് എന്നായിരുന്നു അഖിലും സൂരജും ശാലിനിയോട് പറഞ്ഞത്.
