Movlog

India

ഐശ്വര്യയെ ആന്റി എന്ന് വിളിച്ചത് അവരെ ശരിക്കും ചൊടിപ്പിച്ചു – സോനവും ഐശ്വര്യയും തമ്മിൽ എന്താണ് പ്രശ്നം ?

ലോകം മുഴുവൻ ഇപ്പോഴും ആരാധകരുള്ള ഒരു ലോകസുന്ദരി തന്നെയാണ് ഐശ്വര്യ റായി ബച്ചൻ. ഇന്നും താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വരാതെ ആണ് ഐശ്വര്യ മുന്നോട്ടുപോകുന്നത്. ഇന്നത്തെ തലമുറ പോലും ബഹുമാനത്തോടെയാണ് ഐശ്വര്യയെ കാണുന്നത്. ഐശ്വര്യയെ ആൻറി എന്ന് വിളിക്കാനും ഐശ്വര്യമായി ഉള്ള പല പ്രശ്നത്തിൻറെ പേരിൽ വാർത്തകളിൽ ഇടം നേടുകയും ഒക്കെ ചെയ്ത താരം കൂടിയായിരുന്നു സോനം കപൂർ.

സംഭവം നടക്കുന്നത് ഐശ്വര്യയ ബ്രാൻഡ് അംബാസിഡറായിരുന്ന ഒരു ബ്രാൻഡിൻറെ അംബാസിഡർ ആയി സോനം മാറിയതോടെ ആയിരുന്നു. തനിക്ക് പകരം സോനം വന്നതിലുള്ള ഇഷ്ട്ടക്കുറവ് ഐശ്വര്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു സോനം കപൂർ വി വാ ദ മായ ഒരു പ്രസ്താവന നടത്തിയിരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സോനം കപൂർ ഐശ്വര്യ റായി ബച്ചനെ ആൻറി എന്ന് സംബോധന ചെയ്തത്. അവർ എൻറെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാൽ ഞാൻ അവരെ ആൻറി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂർ പ്രസ്താവനയിൽ പറഞ്ഞത്.

സൂപ്പർതാരം അനിൽ കപൂറിൻറെ മകൾ കൂടിയാണ് സോനം കപൂർ. ഐശ്വര്യ റായ്യും അനിൽ കപൂറും ഒരുമിച്ച് അഭിനയിച്ച വരും ആണ്. എന്നാൽ പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം ഗോസിപ്പുകളാണ് എന്നൊക്കെയായിരുന്നു സോനം പറഞ്ഞത്. ഈ പ്രസ്താവന പൂർണമായും അവർ തള്ളിക്കളയുകയും ചെയ്തു. ഐശ്വര്യയെ അങ്ങനെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രശ്നം അവിടെയൊന്നും അവസാനിച്ചില്ല. 2011 ഐശ്വര്യയും സോനവും ഒരുമിച്ച് ഒരു റാംപ് വാക്ക് ചെയ്യേണ്ടതായിരുന്നു.

സോനത്തിനു ഒപ്പം റാംപ് ചെയ്യാൻ തയ്യാറല്ല എന്ന് ഐശ്വര്യ തുറന്നു പറഞ്ഞതാണ്. പുറത്തുവന്ന വാർത്തകൾ അനുസരിച്ചു സോനത്തിനു ഒപ്പം റാംപ് നടത്തുകയാണെങ്കിൽ താൻ അതിൽനിന്ന് പിന്മാറുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. പിന്നീട് കാലം മാറിയപ്പോൾ ഇരുവർക്കുമിടയിൽ ഉള്ള പ്രശ്നങ്ങൾ മാറിയോ ഇല്ലയോ എന്ന് അറിയാൻ സാധിച്ചിട്ടില്ല.

വർഷങ്ങൾ പിന്നിടുമ്പോഴും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ മാഞ്ഞുപോയി എന്ന് ആളുകൾ വിശ്വസിക്കുന്നത്. 2018 ഇൽ സോനം കപൂർ വിവാഹിതയായപ്പോൾ ഐശ്വര്യയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. 48 ആം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ ഐശ്വര്യ. സോഷ്യൽ മീഡിയയിൽ എല്ലാം ആരാധകരേറെയാണ്. ആശംസകളുടെ പ്രവാഹമാണ് ആരാധകർ നൽകുന്നത്. തമിഴിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തമിഴിലൂടെ അരങ്ങേറി ബോളിവുഡിലെ താരറാണിയായി മാറിയ നടിയായിരുന്നു ഐശ്വര്യ റായ്.വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഐശ്വര്യ തയ്യാറെടുക്കുന്നത്.

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തിരികെ വരാൻ തുടങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ സിനിമയാണ്. വൻതാരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top