Movlog

India

ഉടുപ്പൂരാതെ മാറിടത്തിൽ പിടിച്ചാൽ? മൈത്രേയൻ പ്രതികരിക്കുന്നു

ഉടുപ്പൂരാതെ മാറിടത്തിൽ പിടിച്ചാൽ അത് പീഡനമള്ള എന്ന് നാഗ്പുർ ഹൈ കോടതി ജസ്റ്റിസ് വിധിച്ച ഉത്തരവിനെ ശക്തമായ രീതിയിൽ വിമർശിച്ചിക്കുകയാണ് സാമൂഹിക പ്രവർത്തകൻ ആയ മൈത്രേയൻ. പോസ്കോ നിയമം പ്രകാരം കുറ്റം ചുമത്താതെ ചെറിയ ലൈംഗിക കുറ്റമായി ആണ് അതിനെ കോടതി കണക്കാക്കിയത്. പഴയ കാലത്തു എഴുതിവെച്ച നിയമങ്ങളെ വ്യാഖ്യാനിച്ച് ആധുനിക കാലത്തിൽ നടപ്പാക്കുന്നത് ഒരു വ്യക്തിയുടെ യുക്തിക്ക് പോലും ചേർന്നതല്ല എന്ന് അദ്ദേഹം പറയുന്നു. തീർത്തും അസംബന്ധമായ ഒരു ഉത്തരവ് ആണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 വയസുള്ള ഒരു കുട്ടിയെ വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ പിടിച്ച വ്യക്തിയുടെ അടുത്ത് ഇത്തരത്തിൽ നിയമത്തെ വ്യാഖ്യാനിക്കുന്നത്, ഇത് പോലുള്ള ക്രൂരകൃത്യങ്ങൾ ആവർത്തിക്കുവാനുള്ള അവസരങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രതികൾക്ക് അനുകൂലമായുള്ള ഈ ഉത്തരവ് കോടതിയെ സ്വാധീനിച്ചിട്ടാകാം എന്നും മൈത്രേയൻ ആരോപിക്കുന്നു. ആധുനിക കാലത്ത്, ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ അവരെ സ്പർശിക്കാൻ പാടുള്ളതല്ല എന്ന് നമ്മൾ യുവതലമുറയെ പഠിപ്പിക്കുന്ന കാലത്താണ് ഇങ്ങനെ ഒരു ഉത്തരവ് ഒരു കോടതി പുറത്തു വിടുന്നത്. അത് സമൂഹത്തിനു വലിയ വിപത്താണ് തീർക്കുന്നത്.

നിയമപരമായി ആളുകൾക്ക് മോശമായി പെരുമാറാൻ കോടതി അനുമതി നൽകുന്നതിന് തുല്യമാണ് ഈ ഉത്തരവ്. ഈ വിധി പിൻവലിക്കണം എന്ന് മാത്രമല്ല ആ രീതിയിൽ ചിന്തിച്ചു വിധി നടപ്പാക്കിയ ജഡ്ജിക്ക് എതിരെ നടപടി എടുക്കണം എന്നും മൈത്രേയൻ തുറന്നു പറയുന്നു. പരസ്പര ബഹുമാനത്തോടെ ആളുകൾ പെരുമാറണം എന്ന് നമ്മൾ പഠിപ്പിക്കുന്ന ഈ കാലത്താണ് ഇത്രയും നിരുത്തരവാദിത്വപരമായ ഒരു വിധി ഉണ്ടായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top